ജെയിംസ് ബോണ്ട് സീരിസിലെ 25ാമത് ചിത്രവും എത്തുന്നു! വൈറലായി പുതിയ വീഡിയോ! കാണൂ
ജെയിംസ് ബോണ്ട് സീരിസ് ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. ഹോളിവുഡ് സിനിമാ പ്രേമികള്‍ ഒന്നടങ്കം മികച്ച സ്വീകാര്യതയാണ് ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ക്ക് നല്‍കാറുളളത്. നിലവില്‍ ജെയിംസ് ബോണ്ട് പരമ്പരയിലെ 25ാമത് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഡാനിയേല്‍ ക്രെയ്ഗാണ് ഇത്തവണയും ജെയിംസ് ബോണ്ടായി വേഷമിടുന്നത്. ഒപ്പം ജെഫ്രി റൈറ്റ്, ലഷനാ ലിഞ്ച് തുടങ്ങിയവരെയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. സിനിമ അടുത്ത വര്‍ഷം എപ്രിലിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
പുതിയ ജെയിംസ് ബോണ്ട് ചിത്രത്തില്‍ നിന്നും ഡാനിയേല്‍ ക്രെയ്ഗ് നേരത്തെ പിന്മാറിയെങ്കിലും അണിയറ പ്രവര്‍ത്തകരുടെ നിര്‍ബന്ധം കാരണം തിരിച്ചെത്തുകയായിരുന്നു. കാരി ജോജി ഫുക്വാങ്ക സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഫോബ് വാളര്‍ ബ്രിഡ്ജാണ് തിരക്കഥ ഒരുക്കുന്നത്. ഓസര്‍ ജേതാവ് റമി മാലെക് വില്ലനായി എത്തുന്ന ചിത്രത്തില്‍ നയോമി ഫാരിസ്, ലിയ സൈഡക്‌സ്, അന ഡേ അര്‍മാസ്, ബെന്‍ വിഷോ, ഡേവിഡ് ഡെനിക്ക് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.


Click it and Unblock the Notifications











