അവസാന വരവിന് തയ്യാറെടുത്ത് ബോണ്ട്! 'നോ ടൈം ടു ഡൈ' ഫസ്റ്റ് ലുക്ക് പുറത്ത്...
ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ ടു ഡൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ട്വിറ്ററിലൂടെയാണ് നിർമ്മതാക്കാൾ ആദ്യ പോസ്റ്റർ പുറത്ത് വിട്ടത്. കഴിഞ്ഞ ഓഗസ്റ്റ് 20 ആയിരുന്നു ചിത്രത്തിന്റ പേര് വീഡിയോ ടീസറിലൂടെ പുറത്തു വിട്ടത്.ജെയിംസ് ബോണ്ട് സിരീസിലെ 25ാം ചിത്രമാണിത്.

ഇത് അഞ്ചാം തവണയാണ് ഡാനിയല്‍ ക്രെയ്ഗ് ബോണ്ടായി വേഷമിടുന്നത്. 2006ല്‍ പുറത്തെത്തിയ കാസിനോ റോയല്‍ ആയിരുന്നു ക്രെയ്ഗിന്റെ ആദ്യ ബോണ്ട് ചിത്രം. പിന്നീട് 2018 ൽ പുറത്തിറങ്ങിയ ക്വണ്ടം ഓഫ് സോളോസ്, 2012 സ്കൈഫാൾ, 2015 സ്പെക്റ്റർ എനനീ ചിത്രങ്ങളിലും സീക്രട്ട് ഏജന്റ് ആയി വേഷമിട്ടിട്ടുണ്ട്.'നൊ ടൈം ടു ഡൈ' തന്റെ അവസാന ബോണ്ട് ചിത്രമായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുമുണ്ട്. ഓസ്കർ ജേതാവ് റാമി മാലിക് ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്.
കാരി ജോജി ഫുക്കുനാഗയാണ് 'നോ ടൈം ടു ഡൈ' സംവിധാനം ചെയ്യുന്നത്. ക്രിസ്റ്റോഫ് വാള്‍ട്ട്‌സ്, റമി മാലിക്, അന ഡെ അര്‍മാസ്, ലഷാന ലിഞ്ച്, ഡേവിഡ് ഡെന്‍സിക്, ബില്ലി മഗ്നുസ്സെന്നാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.2020 ഏപ്രിൽ മൂന്നിന് ചിത്രം യുകെയിൽ ആദ്യ റിലീസിനായി എത്തും. യുഎസിൽ 8നും. ലാറ്റിൻ അമേരിക്കൻ, നോർവെ, ഇംഗ്ലണ്ട് , ഇറ്റലി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.


Click it and Unblock the Notifications











