ടൈറ്റാനിക്കിനെയും മറികടന്ന് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ മുന്നേറ്റം! പ്രശംസയുമായി ജെയിംസ് കാമറൂണ്‍

By Midhun Raj

ഹോളിവുഡ് സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകരില്‍ ഒരാളാണ് ജെയിംസ് കാമറുണ്‍. ടൈറ്റാനിക്ക്, അവതാര്‍ പോലുളള രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് ജെയിംസ് കാമറൂണ്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നത്. ലോകത്തെ എറ്റവും വലിയ പണം വാരി സിനിമകളുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തിരുന്നത് സംവിധായകന്റെ ചിത്രങ്ങളായിരുന്നു.

എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ വിജയം ഇതെല്ലാം മാറ്റിമറച്ചിരിക്കുകയാണ്. ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തില്‍ വന്‍ മുന്നേറ്റം നടത്തുന്ന അവഞ്ചേര്‍സ് എന്‍ഡ് ഗെയിം കാമറൂണിന്റെ ടൈറ്റാനിക്കിനെ മറികടന്നിരുന്നു.

james cameron

നിലവില്‍ അവതാറിനെയും തകര്‍ത്ത് ബോക്ഓഫീസില്‍ ഒന്നാമതെത്താനുളള കുതിപ്പിലാണ് അവഞ്ചേഴ്‌സ് സീരിസ് ചിത്രമുളളത്. അതേസമയം അവഞ്ചേഴ്‌സിനു മുന്നിലുളള തോല്‍വി സമൂഹ മാധ്യമങ്ങളിലൂടെ ജെയിംസ് കാമറൂണ്‍ പങ്കുവെച്ചിരുന്നു.

അവഞ്ചേഴ്‌സിന്റെ ലോഗോയില്‍ ഇടിച്ച് ടൈറ്റാനിക്ക് മുങ്ങുന്ന ചിത്രമാണ് ജെയിംസ് കാമറൂണ്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2.18 ബില്യണ്‍ ഡോളറായിരുന്നു ടൈറ്റാനിക്കിന്റെ മൊത്തം കളക്ഷന്‍. ഇത് 12 ദിവസങ്ങള്‍കൊണ്ടാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം മറികടന്നിരിക്കുന്നത്. ഇന്ത്യയില്‍നിന്നും ഇതുവരെ 300 കോടിയാണ് സിനിമ വാരിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X