ദൃശ്യവിസ്മയമാകാന്‍ അവതാര്‍ 2 ഒരുങ്ങുന്നു! ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് ജെയിംസ് കാമറൂണ്‍
ജെയിംസ് കാമറൂണിന്റെ ബ്രഹ്മാണ്ഡ ചിത്രം അവതാര്‍ 2വിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവതാര്‍ വീണ്ടും എത്തുന്നത്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമ 2021 ഡിസംബര്‍ 18നായിരിക്കും തിയ്യേറ്ററുകളിലേക്ക് എത്തുക. ഇതിനിടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

സംവിധായകന്‍ തന്നെയാണ് അവതാര്‍ 2 പോസ്റ്റര്‍ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. അവതാര്‍ രണ്ടാം ഭാഗത്തിന്റെ കോണ്‍സെപ്റ്റ് ആര്‍ട്ടാണ് സംവിധായകന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടാം ഭാഗത്തിന്റെത് മാത്രമല്ല. വരാനിരിക്കുന്ന നാല് ഭാഗങ്ങളുടെ റിലീസ് തിയ്യതിയും മുന്‍പ് പ്രഖ്യാപിച്ചിരുന്നു. മൂന്നാം ഭാഗം 2023 ഡിസംബര്‍ 22നും നാലാം ഭാഗം 2025 ഡിസംബര്‍ 19നും അഞ്ചാം ഭാഗം 2027 ഡിസംബര്‍ 17നുമാണ് റിലീസ് ചെയ്യുക.
മനുഷ്യരും പണ്ടോരയിലെ നവി വംശക്കാരും തമ്മിലുളള പോരാട്ടത്തിന്റെ കഥയാണ് അവതാറിന്റെ ആദ്യ ഭാഗം പറഞ്ഞത്. 2009ല്‍ എത്തിയ ആദ്യ ഭാഗം 2.7ദശലക്ഷം ഡോളറാണ് തിയ്യേറ്ററുകളില്‍ നിന്നും നേടിയത്. അവതാറിന്റെ ബോക്‌സോഫീസ് റെക്കോര്‍ഡ് അടുത്തിടെയാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം മറികടന്നത്.


Click it and Unblock the Notifications











