»   » വിവാഹമോചിതയായ നടി മറ്റൊരു ബന്ധത്തിന് തയ്യാറല്ലെന്ന്! കാരണം ഇങ്ങനെ !!!

വിവാഹമോചിതയായ നടി മറ്റൊരു ബന്ധത്തിന് തയ്യാറല്ലെന്ന്! കാരണം ഇങ്ങനെ !!!

By: Teresa John
Subscribe to Filmibeat Malayalam

അമേരിക്കന്‍ നടിയാണ് ജനിഫര്‍ ഗാര്‍നര്‍. നടിയിപ്പോള്‍ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടു വരികയാണ്. നടനും, നിര്‍മ്മാതാവുമായ ബെന്‍ ആഫ്‌ലെക്കുമായുണ്ടായിരുന്ന ദാമ്പത്യ ബന്ധം അവസാനിപ്പിച്ചെങ്കിലും നടിക്ക് മറ്റൊരാളുമായി പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് താല്‍പര്യമില്ല.

മമ്മുക്കയുടെ ജീവിതകഥ സിനിമയാകുന്നു! ചിത്രം നക്ഷത്രങ്ങളുടെ രാജകുമാരന്റെ പുനാരാവിഷ്‌കാരമായിരിക്കും!!!

ആഫ്‌ലെക്കുമായുണ്ടായിരുന്ന ബന്ധം അവസാനിപ്പിക്കുന്നത് നടിയുടെ ജീവിതത്തില്‍ തിരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന തീരുമാനങ്ങളിലൊന്നായിരുന്നു. എന്നാല്‍ നടിയുടെ കരിയറിന് പ്രധാന്യം കൊടുക്കുവാന്‍ സമയമായത് കൊണ്ടും മറ്റും ഈ തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

jennifer-garner

2015 ലായിരുന്നു ഇരുവരും വേര്‍പിരിയുന്ന കാര്യം പുറത്തറിയിച്ചത്. പത്തു വര്‍ഷമായി തുടര്‍ന്ന് ബന്ധം അങ്ങനെ 2015 ജൂണ്‍ 10 ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ നിയമപരമായും അവസാനമാകുകയായിരുന്നു. ഇരുവര്‍ക്കും മൂന്ന് കുട്ടിളാണുള്ളത്. മക്കളെ നന്നായി വളര്‍ത്തണമെന്നതിനാല്‍ അടുത്ത അടുത്ത് തന്നെയാണ് ഇരുവരുടെയും താമസം.

അടുത്തിടെ പിപ്പീള്‍ മാഗസീന്‍ കവര്‍ പേജിനു വേണ്ടി ഗര്‍ഭിണിയാണെന്ന് പറയണമെന്നും അതുപോലെ ഗര്‍ഭിണിയെ പോലെ ഫോട്ടോ എടുക്കാന്‍ നില്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് അതിന് കഴിയില്ലെന്നും അത് എന്റെ കുടുംബത്തെ ബാധിക്കും എന്നും എന്റെ മൂന്നു മക്കളുടെ അഭിമാനമുള്ള അമ്മയായി എപ്പോഴും ഇരിക്കണമെന്നും പറഞ്ഞ് ഒഴിവാകുകയായിരുന്നു.

English summary
Actress Jennifer Garner is happy to settle into her new life as a single mother. The actress, who filed for divorce from actor-filmmaker Ben Affleck in April, is "doing okay".

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam