»   » ഹോളിവുഡ് ക്വീന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടി ആര്?

ഹോളിവുഡ് ക്വീന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടി ആര്?

Posted By:
Subscribe to Filmibeat Malayalam

25 വയസ്സേ ആയുള്ളൂ. പക്ഷേ ജെന്നിഫര്‍ ലോറന്‍സിന്റെ പേരിലുളള റെക്കോര്‍ഡ് കേട്ടാല്‍ ആരുടെയും കണ്ണ് തള്ളിപ്പോകും. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടി എന്നാണ് ഇന്ന് ജെന്നിഫറിന്റെ വിശേഷണം. 52 മില്യണ്‍ യു എസ് ഡോളറാണ് ഓസ്‌കര്‍ ജേതാവായ ജെന്നിഫര്‍ ലോറന്‍സിന്റെ പോയ വര്‍ഷത്തെ പ്രതിഫലം.

ഫോബ്‌സ് മാഗസിനാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിമാരുടെ പട്ടിക പുറത്തുവിട്ടത്. ജെന്നിഫര്‍ ലോറന്‍സിന്റെ അടുത്തൊന്നും എത്തില്ല പ്രതിഫലത്തിന്റെ കാര്യത്തില്‍ മറ്റ് നടിമാരൊന്നും. ആദ്യപത്തിലോ ഇരുപതിലോ ഇന്ത്യന്‍ നടിമാര്‍ ആരുമില്ല. നടന്മാരുടെ പട്ടികയില്‍ ആദ്യ പത്തിലെ രണ്ട് പേര്‍ ഇന്ത്യക്കാരായിരുന്നു. എന്തായാലും ലോകത്ത് ഏറ്റവും ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിമാര്‍ ആരൊക്കെയെന്ന് നോക്കൂ...

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടി ആര്?

52 മില്യണ്‍ യു എസ് ഡോളര്‍! ജെന്നിഫര്‍ ലോറന്‍സിന്റെ സമയമാണ് സമയം എന്ന് പറയേണ്ടിവരും. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടി എന്ന ബഹുമതിയാണ് ജെന്നിഫര്‍ ലോറന്‍സിന് ഈ കണക്കുകള്‍ നല്‍കുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടി ആര്?

ലോകത്തെ ഏറ്റവും സെക്‌സിയായ സ്ത്രീകളില്‍ ഒരാളാണ് ഹോളിവുഡ് നടി സ്‌കാര്‍ലറ്റ് ജോണ്‍സണ്‍. സ്‌കാര്‍ലറ്റാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളുടെ കൂട്ടത്തില്‍ രണ്ടാം സ്ഥാനക്കാരി. 35.5 മില്യണ്‍ യു എസ് ഡോളറാണ് ഇവരുടെ പ്രതിഫലം.

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടി ആര്?

നടിയും കൊമേഡിയനും എഴുത്തുകാരിയും ഫാഷന്‍ ഡിസൈനറുമായ മെലീസ മക്കാര്‍തിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ഇവരുടെ പ്രതിഫലം എത്രയെന്നോ 23 മില്യണ്‍ യു എസ് ഡോളര്‍.

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടി ആര്?

ഹോളിവുഡില്‍ നിന്നല്ല ചൈനയില്‍ നിന്നാണ് നടിമാരിലെ നാലാമത്തെ സമ്പന്ന. ചൈനീസ് നടിയും ടി വി പ്രൊഡ്യൂസറുമായ ഫാന്‍ ബിങ്ബിങ് ആണ് 21 മില്യണ്‍ യു എസ് ഡോളറോടെ നാലാം സ്ഥാനത്ത്.

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടി ആര്?

അമേരിക്കന്‍ നടിയും നിര്‍മാതാവും സംവിധായികയുമായ ജെനിഫര്‍ അനിസ്റ്റന്റെ പ്രതിഫലം എത്രയെന്നറിയാമോ 16.5 മില്യണ്‍ യു എസ് ഡോളര്‍.

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടി ആര്?

പ്രെറ്റി വുമണിലൂടെ ആരാധക ഹൃദയം കീഴടക്കിയ ജൂലിയ റോബര്‍ട്‌സ് 16 മില്യണ്‍ യു എസ് ഡോളറുമായി ആറാമതുണ്ട്

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടി ആര്?

15 മില്യണ്‍ യു എസ് ഡോളര്‍ എന്ന ഭീമന്‍ പ്രതിഫലത്തുകയുമായി ആഞ്ജലീന ജൂലിയും ഒപ്പത്തിനൊപ്പം മത്സരരംഗത്തുണ്ട്

English summary
Who is the highest paid actress in the world. Here is the answer, Jennifer Lawrence is the highest-paid actress in the world

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam