ജെന്നിഫര്‍ ലോപ്പസിന് സ്വന്തം കിടപ്പറ ദൃശ്യങ്ങള്‍ കാണണം
അഭിനയം തൊഴിലാണെങ്കിലും കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കുക എന്നത് എല്ലാ നടിമാരും ചെയ്യുന്ന കാര്യമല്ല. ഇനി അഭിനയിച്ചാല്‍ തന്നെ അത്തരം ദൃശ്യങ്ങള്‍ തീയേറ്ററില്‍ ചെന്നു കാണാന്‍ അവര്‍ക്ക് അത്ര ധൈര്യം കാണില്ലെന്നും ഉറപ്പാണ്. എന്നാല്‍, ഹോളിവുഡ് സുന്ദരി ജെന്നിഫര്‍ ലോറന്‍സ് ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്തയാണെന്ന് തെളിയിച്ചിരിക്കുകയാണ്.
താന്‍ അഭിനയിച്ച കിടപ്പറ ദൃശ്യങ്ങള്‍ വലിയ സ്‌ക്രീനില്‍ തന്നെ കാണണമെന്നാണ് ജെന്നിഫറിന്റെ ആഗ്രഹം. കൗമാരക്കാരനുമായുള്ള വീട്ടമ്മയുടെ പ്രണയത്തിന്റെ കഥപറയുന്ന 'ദി ബോയ് നെക്‌സ്റ്റ് ഡോര്‍' ല്‍ താന്‍ തകര്‍ത്തഭിനയിച്ച ഭാഗങ്ങള്‍ കാണണമെന്നാണ് നടിയുടെ ആഗ്രഹം. ഇക്കാര്യം അവര്‍ പരസ്യമാക്കുകയും ചെയ്തു.

റയാന്‍ ഗുസ്മാനുമൊത്താണ് ചിത്രത്തില്‍ ജെന്നിഫര്‍ ശരീരം പങ്കുവെക്കുന്നത്. അഭിനയിക്കുകയാണെങ്കിലും ഇത്തരം രംഗങ്ങള്‍ ചെയ്യുന്നത് അത്ര സുഖകരമായ കാര്യമല്ല. ആരായാലും മനസ് പതറുമെന്നുറപ്പാണ്. എന്നാല്‍ ജനങ്ങള്‍ അത് മനസിലാക്കുന്നുണ്ടോയെന്ന് സംശയമാണ്. തിയേറ്ററില്‍ അവരുടെ പ്രതികരണം അറിയുക എന്നതും വലിയ കാര്യമാണെന്ന് ജെന്നിഫര്‍ പ്രതികരിച്ചു.
പ്രായക്കുറവുള്ള അയല്‍ക്കാരുനുമായുള്ള വിവാഹമോചിതയായ സ്ത്രീയുടെ പ്രണയത്തിന്റെ കഥയില്‍ എല്ലാചൂടും ത്രില്ലറും നിറച്ചിട്ടുണ്ടെന്ന് സിനിമയുടെ അണിയറക്കാര്‍ പറയുന്നു. സിനിമയുടെ ഒരു ഭാഗത്തും ഡ്യൂപ്പിനെ വെക്കാന്‍ നായികാ നായകന്മാര്‍ അനുവദിച്ചിരുന്നില്ലത്രേ. രണ്ടുപേരും വിവാഹമോചിതരായതുകൊണ്ടുതന്നെ കുടുംബ ജീവിതത്തില്‍ അത് പ്രശ്‌നമാകുമെന്ന ഭയവും വേണ്ട.


Click it and Unblock the Notifications











