കാമുകിയായാല്‍ ഇങ്ങനെ വേണം...
പറഞ്ഞുവരുന്നത് നടിയും ഗായികയുമായ ജെന്നിഫര്‍ ലോപ്പസിനെക്കുറിച്ചാണ്. ജെന്നിഫറിനെക്കുറിച്ചാകുമ്പോള്‍ ഏത് കാമുകന്‍ എന്നാവും ചോദ്യം. മുന്‍ കാമുകനും ഹോളിവുഡ് നടനുമായ ബെന്‍ എഫ്‌ലോക്കിനെക്കുറിച്ചാണ് ജെന്നിഫര്‍ ഓര്‍മ്മ പങ്കുവയ്ക്കുന്നത്.
ജെന്നിഫറിന്റെ അഭിപ്രായത്തില്‍ ബെന്നാണ് തന്റെ ഹൃദയം തകര്‍ത്ത ആദ്യപുരുഷന്‍. എങ്കിലും ബെന്നിനെപ്പറ്റി പറയുമ്പോള്‍ താരത്തിന് നൂറ് നാവാണ്. ബെന്നിനെക്കുറിച്ചുളള ഓര്‍മ്മകള്‍ തന്നെ ഇതുവരെ വിട്ടുപോയിട്ടില്ലെന്ന് ജെന്നിഫര്‍ ലോപ്പസ് പറയുന്നു.

രണ്ട് വിവാഹമോചനങ്ങള്‍ കഴിഞ്ഞശേഷം 2002 ലാണ് ജെന്നി ബെന്നിനെ കണ്ടുമുട്ടുന്നത്. എന്നാല്‍ 2004ല്‍ വിവാഹനിശ്ചയത്തിനുശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. തുടര്‍ന്ന് ആറുമാസത്തിനുശേഷം മാര്‍ക്ക് ആന്റണിയെ മൂന്നാമതായി വിവാഹം ചെയ്തു. 2011ല്‍ ഈ ബന്ധവും പിരിഞ്ഞു. ഈ വര്‍ഷം ആദ്യമായിരുന്നു നര്‍ത്തകനായ കാസ്പര്‍ സ്മാര്‍ട്ടുമായുളള വിവാഹം.
ഈയ്യിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നാല്‍പ്പത്തിയഞ്ചുകാരിയായ ജെന്നിഫര്‍ തന്റെ മുന്‍ കാമുകന്‍ ബെന്നിനെക്കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവച്ചത്. പെട്ടെന്നാണ് തങ്ങള്‍ അകന്നതെന്നും ആ ഓര്‍മ്മകള്‍ തന്നെ വിട്ടുപോകാന്‍ ഏറെ സമയമെടുത്തെന്നും ജെന്നിഫര്‍ പറയുന്നു. കൂട്ടത്തില്‍ കാമുകിമാര്‍ക്ക് ജെന്നിഫറിന്റെ വക ഒരുപദേശം. കൂട്ടത്തില്‍ കാമുകിമാര്‍ക്ക് ജെന്നിഫറിന്റെ വക ഒരുപദേശം. നിങ്ങളെ രക്ഷിക്കാനും സന്തോഷിപ്പിക്കാനും നിങ്ങള്‍ക്കല്ലാതെ വേറൊരാള്‍ക്കുമാകില്ല.


Click it and Unblock the Notifications











