twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടോം ആന്റ് ജെറി സംവിധായകന്‍ യൂജീന്‍ മെറില്‍ അന്തരിച്ചു

    |

    ടോം ആന്റ് ജെറി, പോപേയ് ആനിമേഷന്‍ ചിത്രങ്ങളുടെ സംവിധായകനും ഓസ്‌കര്‍ ജേതാവുമായ യൂജീന്‍ മെറില്‍ ഡീച്ച് അന്തരിച്ചു. വാര്‍ധ്യകസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു. 95 വയസ്സായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ പ്രാഗിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് മരണമടഞ്ഞത്. ടോം ആന്റി ജെറി ഫിലിം സീരീസിലെ 13 ചിത്രങ്ങളും പോപേയ് ദി സെയ്‌ലര്‍ പരമ്പരയിലെ ഏതാനും ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ പണ്ട് ഏറെ പ്രശസ്തമായിരുന്ന ടോം ടെറിഫിക് എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ സൃഷ്ടിച്ചതും യൂജീന്‍ ആണ്.

    om and jerry

    1924ല്‍ ഷിക്കാഗോയിലായിരുന്നു യൂജീന്‍ മെറില്‍ന്റെ ജനനം. വ്യോമസേനയില്‍ പൈലറ്റായി ജോലി ചെയ്തിരുന്നു. ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് 1944ല്‍ ആ ജോലി ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ്‌ ആനിമേഷന്‍, ഇലസ്‌ട്രേഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചു തുടങ്ങിയത്. മണ്‍റോ എന്ന അനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിലൂടെയാണ് ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ചത്. നാല് വയസ്സുകാരന്‍ അബദ്ധത്തില്‍ പട്ടാളത്തില്‍ ചേരുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ഈ ഹ്രസ്വ ചിത്രം പറയുന്നത്. സിഡ്‌നിസ് ഫാമിലി ട്രീ എന്ന ചിത്രത്തിന് ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ലഭിച്ചെങ്കിലും
    പുരസ്‌ക്കാരം ലഭിച്ചിരുന്നില്ല. 1964ല്‍ നഡ്‌നിക്ക്, ഹൗ ടു അവോയിഡ് ഫ്രണ്ട്ഷിപ്പ് എന്നീ രണ്ട് അനിമേറ്റഡ് ഹ്രസ്വചിത്രങ്ങള്‍ക്കും ഓസ്‌കര്‍ നാമനിര്‍ദ്ദേശം ലഭിച്ചിരുന്നു.

    ആസിഫിന്റെ ലിസ്റ്റിലേ സിനിമ ഇല്ലായിരുന്നു, കൊറോണ പൊളിച്ച പ്ലാനിങ്ങിനെ കുറിച്ച് മാത്തുക്കുട്ടിആസിഫിന്റെ ലിസ്റ്റിലേ സിനിമ ഇല്ലായിരുന്നു, കൊറോണ പൊളിച്ച പ്ലാനിങ്ങിനെ കുറിച്ച് മാത്തുക്കുട്ടി

    കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ടോം ആന്റ് ജെറി ചെറിയ ഹ്രസ്വ ചിത്രങ്ങളുടെ ഒരു സീരിസായിട്ടാണ് ആദ്യകാലത്ത് അവതരിപ്പിച്ചിരുന്നത്. ജാസ്പര്‍, ജിന്‍ക്‌സ് എന്നിങ്ങനെയായിരുന്നു ആദ്യകാലത്ത് ഇവരുടെ പേരുകള്‍.
    പിന്നീട് 1975ലാണ് ദ് ടോം ആന്റ് ജെറി ഷോ എന്ന പേരില്‍ ടെലിവിഷന്‍ പരമ്പരയായി സംപ്രേഷണം ചെയ്തുതുടങ്ങിയത്. ഹോളിവുഡിലെ മെട്രോ ഗോള്‍ഡ്വിന്‍ മേയറി (എം.ജി.എം)ലാണ് കാര്‍ട്ടൂണ്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തിയത്. എം ജി എമ്മിലെ ആനിമേറ്റര്‍മാരായിരുന്ന വില്യം ഹന്നയും ജോസഫ് ബാര്‍ബറയുമാണ് ടോമിനും ജെറിക്കും ജീവന്‍ നല്‍കിയത്.പുസ് ഗെറ്റ്‌സ് ദ് ബൂട്ട് എന്ന പേരില്‍ 1940 ലാണ് ആദ്യ എപ്പിസോഡ് ഇറങ്ങുന്നത്.

    ദേ പൈസ കൊണ്ടു വരുന്ന മാമൻ വരുന്നു, കുടുംബസമേതമുള്ള താമസത്തെ കുറിച്ച് സുരാജ്ദേ പൈസ കൊണ്ടു വരുന്ന മാമൻ വരുന്നു, കുടുംബസമേതമുള്ള താമസത്തെ കുറിച്ച് സുരാജ്

    ഒരു മികച്ച കലാകാരന്‍ എന്നും മികച്ച മനുഷ്യ സ്‌നേഹിയായിരിക്കും! മമ്മൂട്ടിയെക്കുറിച്ച് ആലപ്പി അഷ്റഫ്ഒരു മികച്ച കലാകാരന്‍ എന്നും മികച്ച മനുഷ്യ സ്‌നേഹിയായിരിക്കും! മമ്മൂട്ടിയെക്കുറിച്ച് ആലപ്പി അഷ്റഫ്

    Read more about: hollywood cartoon
    English summary
    jerry director gene deitch passed away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X