ചുംബനരംഗത്തിനിടെ ജെസീക്കയുടെ പല്ല് പൊട്ടി
പുതിയ ചിത്രത്തിലെ ചുംബനരംഗത്ത് അഭിനയിക്കുന്നതിനിടെ തന്റെ പല്ല് പൊട്ടിയെന്ന് ജെസീക്കാ ആല്‍ബയുടെ വെളിപ്പെടുത്തല്‍. തനിക്ക് മാത്രമല്ല രംഗത്തില്‍ പങ്കാളിയായിരുന്ന ഡെയ്‌ന്‍ കുക്കിന്റെ പരിക്കേറ്റതായും ജെസീക്ക പറഞ്ഞു.
ജെസീക്കയുടെ മേല്‍നിരയിലെ ദന്തത്തിനാണ് ക്ഷതമേറ്റതെങ്കില്‍ കുക്കിന്റെ താഴെനിരയിലെ പല്ലിനാണ് പൊട്ടലുണ്ടായത്. എന്തായാലും ഷോട്ട് കഴിയേണ്ട് താമസം ഇരുവരും ദന്തഡോക്ടറെ തേടി യാത്ര തിരിക്കേണ്ട അവസ്ഥയിലായിരുന്നു കാര്യങ്ങള്‍.
മിസ്‌റ്റര്‍ ആന്‍ഡ് മിസ്സ്‌സ് സ്‌മിത്ത് എന്ന് കോമഡി ചിത്രത്തിന്റെ ഷൂട്ടിംഗവേളയിലാണ് സംഭവം. അതില്‍ ഒരു കോമഡി പ്രണയരംഗമുണ്ട്. ഇരുവരും കണ്ണില്‍ കണ്ടതെല്ലാം വാരിവലിച്ചെറിഞ്ഞ് മുറിമുഴുവനും ഓടിനടക്കുന്ന ജഗപൊക സീനാണത്.
അതില്‍ കുക്ക് ജെസീക്കയുടെ തല ചുമരിലെ ഒരു ചിത്രത്തില്‍ കൊണ്ടിടിക്കുന്നതും തുടര്‍ന്ന ഇരുവരും ചുംബിക്കുന്നതുമായ ഒരു സീനുണ്ട്. ആ രംഗത്തില്‍ അഭിനയിക്കവേയാണ് ഇരുവരുടെയും പല്ലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതും അപകടമുണ്ടായതും.


Click it and Unblock the Notifications