ഗര്‍ഭമുണ്ടാക്കാമോ, ഒന്നു പ്രസവിക്കാനാ!

By Staff

ഒരു കുഞ്ഞു വേണമെന്ന് ജെസീക്കാ സിംപ്സണ് കലശലായ ആഗ്രഹമുണ്ട്. കല്യാണം കഴിക്കാനൊന്നും സുന്ദരിക്ക് താല്‍പര്യവുമില്ല. ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ ആലോചിച്ചതാണ്. പത്തുമാസം കുഞ്ഞിനെ ഉദരത്തില്‍ പേറി, വേദനയറിഞ്ഞ് പ്രസവിച്ച് മാതൃത്വം അനുഭവിക്കണമെന്നാണ് ജെസീക്ക പറയുന്നത്. അപ്പോഴെന്താണ് വഴി.

അങ്ങനെയാണ് ജെസീക്ക സ്വന്തം ഹെയര്‍ സ്റ്റൈലിസ്റ്റ് കെന്‍ പേവ്സിനോട് സംഗതി തുറന്നു ചോദിച്ചത്.

കെന്നിനും സംഗതി സമ്മതമായിരുന്നു. പക്ഷേ ഒരു കുഴപ്പം പറ്റി. സ്വവര്‍ഗാനുരാഗിയായ കക്ഷിയുടെ കൂട്ടുകാരന്‍ ഈ ഐഡിയയെ എതിര്‍ത്തുകളഞ്ഞു. അതിനാല്‍ അല്‍പം നിരാശയിലാണ് ജെസീക്ക ഇപ്പോള്‍. തഞ്ചത്തിനു കിട്ടുന്നവര്‍ക്കൊക്കെ ഓഫര്‍ നല്‍കുന്നുണ്ട്. എന്നാല്‍ ആരുമായും ഇതേവരെ കരാറൊന്നുമായിട്ടില്ലെന്ന് ജെസീക്കയുമായി അടുത്ത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു

പഴയ ചില വിശ്വാസങ്ങള്‍ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നതിനാലാണത്രേ പ്രസവവേദനയറിഞ്ഞ് ഒരു കുഞ്ഞിന്റെ അമ്മയാകാന്‍ ജെസീക്ക മോഹിക്കുന്നത്.

ഒന്നു ഗര്‍ഭമുണ്ടാക്കിത്തരൂ എനിക്കൊന്നു പ്രസവിക്കണം എന്ന് പരസ്യമായി വിളംബരം ചെയ്തു നടക്കുന്ന സ്വഭാവം അത്ര പഴയതാണോ എന്നാണ് ജെസീക്കയോട് വിമര്‍ശകര്‍ ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X