ജോക്കര്‍ താരത്തിന്റെ പ്രതിശ്രുത വധു ഗര്‍ഭിണി! ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി നടന്‍

By Prashant V R

ജോക്കര്‍ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം ഹോളിവുഡില്‍ തിളങ്ങിയ താരമാണ് വൊക്വിന്‍ ഫിനിക്‌സ്. സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുളള ഓസ്‌കര്‍ പുരസ്‌കാരവും നടന് ലഭിച്ചിരുന്നു. ബാറ്റ്മാന്‍ സീരീസില്‍ വില്ലനായിരുന്ന ജോക്കര്‍ നായകനായ എത്തിയ ആദ്യ സിനിമ കൂടിയായിരുന്നു ഇത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ജോക്കറിന് ലോകമെമ്പാടുനിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

joaquin-phoenix

ആഗോളതലത്തില്‍ മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ജോക്കര്‍ നേട്ടമുണ്ടാക്കിയിരുന്നു . ജോക്കറിന്റെ വിജയത്തിന് പിന്നാലെ വൊക്വിന്‍ ഫീനിക്‌സിനൊപ്പം പ്രതിശുത വധു റൂണി മാരയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നത്.

ഇപ്പോഴിതാ വിവാഹത്തിന് മുന്‍പ് ജോക്കര്‍ താരം ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുകയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. വൊക്വീന്‍ ഫീനിക്‌സിന്റെ കാമുകി ആറ് മാസം ഗര്‍ഭിണിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 35കാരിയായ റൂണി ആറ് മാസം ഗര്‍ഭിണിയാണെന്ന് മിറര്‍ ഓണ്‍ലൈനാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അഭിനേത്രിയായ റൂണി ലോസ് ആഞ്ചലസില്‍ അയഞ്ഞ വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് വാര്‍ത്ത പുറംലോകം അറിഞ്ഞത്. ലോക് ഡൗണ്‍ സമയം ഇരുവരും ക്വാറന്റൈനീലാണുളളത്. ഹര്‍ എന്ന 2013ലെ ചിത്രത്തിലൂടെയാണ് വൊക്വീനും റൂണിയും പരിചയപ്പെട്ടത്. തുടക്കത്തില്‍ ഇമെയില്‍ സുഹൃത്തുക്കളായിരുന്നു ഇരുവരും. നിലവില്‍ മുന്ന് വര്‍ഷമായി വൊക്വീന്‍ ഫീനിക്‌സും റൂണി മാരയും പ്രണയത്തിലാണ്.

അതേസമയം ഗംഭീര പ്രകടനമായിരുന്നു ജോക്കറില്‍ വൊക്വിന്‍ ഫിനീക്‌സ് കാഴ്ചവെച്ചിരുന്നത്. നടന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ. റോട്ടന്‍ ടൊമോറ്റോയില്‍ സിനിമയ്ക്ക് 77 ശതമാനം റേറ്റിങ്ങാണ് ലഭിച്ചിരുന്നത്. ബാറ്റ്മാന്‍ സീരിസില്‍ മുന്‍പ് ഹീത്ത് ലെഡ്ജറായിരുന്നു ജോക്കറായി എത്തിയിരുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷമാണ് ജോക്കറായി വൊക്വീന്‍ ഫിനീക്സ് എത്തിയിരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്നതിന് മുന്‍പായിട്ടാണ് ജോക്കര്‍ ഇന്ത്യയില്‍ റിലീസ് ചെയ്തിരുന്നത്. കോടികളാണ് ആഗോള ബോക്‌സോഫീസില്‍ നിന്നായി വൊക്വീന്‍ ഫിനിക്‌സിന്റെ ജോക്കര്‍ വാരിക്കൂട്ടിയിരുന്നത്.

More from Filmibeat

Read more about: joker
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X