അറവുശാലയിലെ പശുവിനും കുട്ടിക്കും രക്ഷകനായ പ്രിയപ്പെട്ട ജോക്കർ...
ഓസ്കാർ പുരസ്കാര വേദിയിൽ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി നടൻ വാകീൻ ഫീനികസ് നടത്തിയ പ്രസംഗം പ്രേക്ഷകർക്ക് അത്ര വേഗം മറക്കാൻ സാധിക്കില്ല. നല്ല നടൻ എന്നതിലുപരി നല്ലൊരു മനുഷ്യനാണെന്ന് തെളിയിച്ച ഫീനിക്സിന്റെ വാക്കുകൾ കയ്യടിയോടെയായിരുന്നു പ്രേക്ഷകരും സിനിമ പ്രവർത്തകരും സ്വീകരിച്ചത്. പാലിനും ഇറച്ചിയ്ക്കും വേണ്ടി മൃഗങ്ങളെ ചൂഷണം ചെയ്യുന്നതിനെ കുറിച്ച് കണ്ണീരോടെയാണ് താരം പ്രതികരിച്ചത്.

എന്നാൽ പ്രതികരണം വാക്കുകളിൽ ഒതുങ്ങുന്നതല്ലെന്ന് തെളിയിച്ചിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോക്കർ. കാലിഫോർണിയയിലെ അറവ് ശാലയിൽ എത്തിയിരിക്കുകയാണ് താരം. മൃഗസംരക്ഷണപ്രവര്‍ത്തകരോടൊപ്പമാണ് എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ മൃഗസംരക്ഷകർ പുറത്ത് വിട്ടിട്ടുണ്ട്. ഒരമ്മപ്പശുവിനും മൂന്നുദിവസംമാത്രം പ്രായമുള്ള കുഞ്ഞിനുമൊപ്പമാണ് മടങ്ങി പോയത്. പശുകുട്ടിയെ എടുത്തു കൊണ്ട് നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മൃഗങ്ങളെ ഭക്ഷണത്തിനായി കൊല്ലുന്നതും കൊലപാതകമാണെന്ന് അറവ്ശാല ഉടമയോട് വിശദീകരിച്ചതിന് ശേഷമാണ് താരം അവിടെ നിന്ന് മടങ്ങിയത്. താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിട്ടുണ്ട്. അറവ് ശാലയിൽ നിന്ന് സംരക്ഷിച്ച പശുവിനും കുട്ടിക്കും ലിബര്‍ട്ടി, ഇന്‍ഡിഗോ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഫീനിക്‌സിനെയും മൃഗസംരക്ഷണകേന്ദ്രത്തിലെ പുല്‍ത്തകിടിയില്‍ സ്വതന്ത്രരായി ഓടിക്കളിക്കുന്ന പശുവിനെയും കുട്ടിയെയുമൊക്കെ മൃഗസംരക്ഷകർ പുറത്തു വിട്ട ദൃശ്യങ്ങളില്‍ കാണാം.


Click it and Unblock the Notifications