ജോക്കറിന് ആദ്യദിനം ഇന്ത്യയില്‍ മികച്ച വരവേല്‍പ്പ്! റിലീസ് ദിന കളക്ഷന്‍ പുറത്ത്
സിനിമാ പ്രേമികള്‍ ഒന്നടങ്കം ഇക്കൊല്ലം ആകാംക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് ജോക്കര്‍. വൊക്വീന്‍ ഫീനിക്‌സ് നായകനായ ചിത്രം മറ്റു രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്നതിന് മുന്‍പായിട്ടാണ് ഇന്ത്യയില്‍ എത്തിയത്. കഴിഞ്ഞ ദിവസം സൈര നരസിംഹ റെഡ്ഡി, വാര്‍ തുടങ്ങിയ സിനിമകള്‍ക്കൊപ്പമാണ് ജോക്കര്‍ ഇന്ത്യയില്‍ റിലീസ് ചെയ്തത്. ആദ്യ ദിനം മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു.

റിലീസ് ദിനം ഇന്ത്യയില്‍ നിന്നായി 6 കോടി രൂപയാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വരുംദിവസങ്ങളിലും ഇതേ പ്രകടനമാണെങ്കില്‍ ഒരാഴ്ചയ്ക്കുളളില്‍ 25 കോടിയിലധികം ഇന്ത്യയില്‍ നിന്നുമാത്രം സിനിമ നേടുമെന്നും ട്രോഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. ബാറ്റ്മാന്‍ സീരിസിലൂടെ പ്രശസ്തി നേടിയ ജോക്കര്‍ എന്ന കഥാപാത്രത്തെക്കുറിച്ചുളളതാണ് സിനിമ.
എങ്ങനെയാണ് ജോക്കര്‍ ഇത്ര ക്രൂരനായ വില്ലനിലേക്ക് എത്തിച്ചേര്‍ന്നതെന്നാണ് സിനിമ കാണിക്കുന്നത്. റോട്ടന്‍ ടൊമോറ്റോയില്‍ സിനിമയ്ക്ക് 77 ശതമാനം റേറ്റിങ്ങാണ് ലഭിച്ചിരുന്നത്. ബാറ്റ്മാന്‍ സീരിസില്‍ മുന്‍പ് ഹീത്ത് ലെഡ്ജറായിരുന്നു ജോക്കറായി എത്തിയിരുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷമാണ് ജോക്കറായി വൊക്വീന്‍ ഫിനീക്‌സ് എത്തിയിരിക്കുന്നത്. ജോക്കറിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനും മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ടോഡ് ഫിലിപ്‌സാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രമാണ് ജോക്കര്‍.


Click it and Unblock the Notifications