2019ല്‍ എറ്റവും കൂടുതല്‍ ഐഎംഡിബി റേറ്റിങ് ലഭിച്ച ചിത്രമായി ജോക്കര്‍
ഇക്കൊല്ലം ലോകമെമ്പാടുമായി തരംഗമായി മാറിയ ഹോളിവുഡ് ചിത്രങ്ങളിലൊന്നാണ് ജോക്കര്‍. ഒക്ടോബറില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. വോക്കീന്‍ ഫിനീക്സ് പ്രധാന വേഷത്തിലെത്തിയ ചിത്രം ടോഡ് ഫിലിപ്പ്‌സാണ് സംവിധാനം ചെയ്തത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ജോക്കര്‍ നേട്ടമുണ്ടാക്കിയിരുന്നു.

ഇക്കൊല്ലം ഐഎംഡിബി റേറ്റിങ്ങില്‍ മുന്നിലെത്തിയ ചിത്രം കൂടിയായി മാറിയിരിക്കുകയാണ് സിനിമ. 10ല്‍ 8.6 റേറ്റിങ്ങാണ് ഐഎംഡിബി ജോക്കറിന് നല്‍കിയിരിക്കുന്നത്. വയലന്‍സിന്റെ അതിപ്രസരമുള്ളതിനാല്‍ യുഎസില്‍ ആര്‍ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു ജോക്കറിന് ലഭിച്ചത്. നേരത്തെ ആര്‍ റേറ്റഡ് സിനിമകളുടെ സര്‍വ്വകാല കളക്ഷന്‍ റെക്കോര്‍ഡും ജോക്കര്‍ തകര്‍ത്തിരുന്നു. ലോകമെമ്പാടുനിന്നും 771.28 മില്യണ്‍ (5463 കോടിയിലധികം) കളക്ഷനാണ് ചിത്രം നേടിയത്.
ഇന്ത്യയില്‍ എ സര്‍ട്ടിഫിക്കറ്റായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഡിസി കോമിക്സിന്റെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന പത്ത് ചിത്രങ്ങളുടെ പട്ടികയിലും ജോക്കര്‍ ഇടം പിടിച്ചിരുന്നു. ബാറ്റ്മാന്‍ സീരിസില്‍ മുന്‍പ് ഹീത്ത് ലെഡ്ജറായിരുന്നു ജോക്കറായി എത്തിയിരുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷമാണ് ജോക്കറായി വൊക്വീന്‍ ഫിനീക്സ് എത്തിയിരിക്കുന്നത്.


Click it and Unblock the Notifications