വിവാഹത്തിന് മുമ്പ് വഴക്കുണ്ടായി; ഒരു ദിവസത്തേക്ക് ബ്രേക്കപ്പ്; ഡിവോഴ്സിന് പിന്നാലെ ചർച്ചയായി വാക്കുകൾ

പോപ് ​ഗായകനായ ജോ ജോനാസും നടി സോഫി ടർണറും തമ്മിലുള്ള വിവാഹമോചനം ഇതിനകം വലിയ വാർത്തയായിട്ടുണ്ട്. നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവ് നിക് ജോനാസിന്റെ സഹോദരനാണ് ജോ ജോനാസ്. അതിനാൽ വിവാഹമോചന വാർത്ത ഇന്ത്യയിലും ചർച്ചയാകുന്നു. ജോ ജാേനാസും സോഫിയും പിരിയാനുള്ള കാരണമായി പല വിധ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. രണ്ട് പേരും തമ്മിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി അസ്വാരസ്യമുണ്ടായിരുന്നു.

മക്കളുടെ സംരക്ഷണാവകാശം സംബന്ധിച്ചുള്ള തർക്കമാണ് ഇപ്പോൾ ഇരുവർക്കുമിടയിലുള്ളത്. നാല് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് താരങ്ങൾ പിരിയുന്നത്. ഇപ്പോഴിതാ ഇരുവരെക്കുറിച്ചുമുള്ള മറ്റൊരു വിവരമാണ് ഹോളിവുഡ് മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ തങ്കളുടെ പ്രണയത്തെക്കുറിച്ച് സോഫി ടർണർ മനസ് തുറന്നിരുന്നു.

Joe Jonas, Sophie Turner

അഭിമുഖത്തിൽ ജോ ജാനാസുമായുണ്ടായ പിണക്കത്തെക്കുറിച്ച് അന്ന് സോഫി സംസാരിച്ചു. ഈ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. വിവാഹത്തിന് മുമ്പാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്. ഒരു ദിവസത്തേക്ക് രണ്ട് പേരും ബ്രേക്ക് അപ്പായെന്നും സോഫി അന്ന് തുറന്ന് പറഞ്ഞു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശമായ ദിവസമായിരുന്നു അത്. എന്നാൽ ആ ദിവസത്തിന് ശേഷം വഴക്ക് കാര്യമാക്കാതെ ഒന്നിച്ചെന്നും സോഫി ടർണർ തുറന്ന് പറഞ്ഞു.

​ഗെയിം ഓഫ് ത്രോൺസ് എന്ന സീരീസിലൂടെ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട നടിയാണ് സോഫി ടർണർ. എന്നാൽ കൗമാരക്കാലത്ത് തന്നെ ലൈം ലൈറ്റിലേക്ക് കടന്ന് വന്നത് സോഫിയെ മാനസികമായി ബാധിച്ചിരുന്നു. അക്കാലത്ത് ജോ ജോനാസിന്റെ സാന്നിധ്യമാണ് സോഫിക്ക് ആശ്വാസമായത്. ഇതേക്കുറിച്ച് അന്ന് സോഫി അഭിമുഖത്തിൽ സംസാരിച്ചു.

Joe Jonas, Sophie Turner

മാനസികമായി താൻ മോശം അവസ്ഥയിലായിരുന്നു. നീ സ്വയം സ്നേഹിക്കാതെ എനിക്ക് നിന്നോടൊപ്പം നിൽക്കാൻ പറ്റില്ല. സ്വയം സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ നീ എന്നെ സ്നേഹിക്കുന്നത് തനിക്ക് കാണാൻ പറ്റുന്നില്ലെന്നും ജോ തന്നോട് പറഞ്ഞു. ഒരുതരത്തിൽ അദ്ദേഹം തന്റെ ജീവൻ രക്ഷിക്കുകയായിരുന്നെന്നും സോഫി ടർണർ അന്ന് വ്യക്തമാക്കി.

13ാം വയസിലാണ് സോഫി ടർണർ ​ഗെയിം ഓഫ് ത്രോൺസിൽ അഭിനയിക്കുന്നത്. ഓൺലെെനിലെ വിമർശനങ്ങളും മറ്റും അഭിമുഖീകരിക്കാൻ സോഫി ടർണറിന് കഴിഞ്ഞില്ല. താനനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ച് തുറന്ന് പറയാനും സോഫി മടിച്ചില്ല.

2019 ലാണ് ജോ ജോനാസുമായി സോഫി വിവാഹിതയായത്. അന്ന് 23 കാരിയാണ് സോഫി. ജോ ജോനാസിന്റെ അന്നത്തെ പ്രായം 29 ഉം. വിവാഹശേഷം രണ്ട് കുട്ടികളും ദമ്പതികൾക്ക് പിറന്നു. കഴിഞ്ഞ വർഷമാണ് ഇളയമകൾ ജനിച്ചത്. വിവാഹമോചനത്തിന് പിന്നാലെ രണ്ട് പേരും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ നടക്കുന്നുണ്ട്.

ജോ ജോനാസ് വിവാഹമോചനത്തിന് കോടതിയിൽ കേസ് ഫയൽ ചെയ്ത വിവരം മാധ്യമങ്ങളിലൂടെയാണ് സോഫി ടർണർ അറിഞ്ഞത്. കോടതി രേഖകൾ ചൂണ്ടിക്കാട്ടിയാണ് ഹോളിവുഡ് മാധ്യമങ്ങളിൽ ഈ റിപ്പോർട്ട് വന്നിരിക്കുന്നത്. ഇതേക്കുറിച്ച് താരങ്ങൾ പ്രതികരിച്ചിട്ടില്ല.

പ്രിയങ്ക ചോപ്രയുടെയും നിക് ജോനാസിന്റെയും വിവാ​ഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്കുള്ളിലാണ് ജോ ജോനാസ്-പ്രിയങ്ക വിവാ​ഹം നടന്നത്. പ്രിയങ്കയുടെയും നിക് ജോനാസിന്റെയും വിവാഹത്തിന് സോഫിയും ജോയും ഇന്ത്യയിൽ വന്നിട്ടുണ്ട്. പ്രിയങ്കയ്ക്ക് ഇന്ത്യയിലുള്ള താരമൂല്യം സോഫി ടർണർ മനസിലാക്കുന്നത് വിവാഹത്തിന് വന്നപ്പോഴാണ്. യുകെയിലാണ് സോഫിയിപ്പോൾ ഉള്ളത്. ജോ ജോനാസ് യുഎസിലും. ഇരുവരുടെയും വിവാഹമോചനം ആരാധകരെ നിരാശപ്പെടുത്തിട്ടുണ്ട്.

More from Filmibeat

Read more about: hollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X