പാർട്ടിയും ആഘോഷങ്ങളും പ്രശ്നമായി; ഒടുവിൽ വിവാഹമോചനത്തിലേക്ക്; ജോനാസ് കുടുംബത്തിൽ പ്രശ്നങ്ങൾ

ഹോളിവുഡിനെ പോലെ ഇന്ന് ബോളിവുഡ് പ്രേക്ഷകരുടെയും ശ്രദ്ധ ലഭിക്കുന്ന കുടുംബമാണ് ജോനാസ് ഫാമിലി. നടി പ്രിയങ്ക ചോപ്ര നിക് ജോനാസിനെ വിവാഹം ചെയ്ത ശേഷമാണ് പോപ് ​ഗായകരായ ജോനാസ് സഹോദരങ്ങളെക്കുറിച്ച് ഇന്ത്യൻ ജനത കൂടുതൽ അറിയുന്നത്. നിക് ജോനാസിന്റെ വിവാഹവും അന്ന് വലിയ തോതിൽ ചർച്ചയായി. 26ാം വയസിലാണ് നിക് ജോനാസ് വിവാഹം ചെയ്യുന്നത്. ഭാര്യ പ്രിയങ്കയുടെ അന്നത്തെ പ്രായം 36 ഉം.

പല അഭിപ്രായങ്ങളും ഈ ബന്ധത്തെക്കുറിച്ച് വന്നെങ്കിലും ഇതൊന്നും ​ഗൗനിക്കാതെ പ്രിയങ്കയും നിക് ജോനാസും സന്തോഷകരമായ കുടുംബ ജീവിതം നയിച്ചു. ഇപ്പോഴിതാ ജോനാസ് കുടുംബത്തിലെ പുതിയൊരു വാർത്തയാണ് പുറത്ത് വരുന്നത്. നിക് ജോനാസിന്റെ സഹോദരൻ ജോ ജോനാസും ഭാര്യ ഭാര്യ സോഫി ടർണറും വേർപിരിയുകയാണ്. നാല് വർ‌ഷത്തെ വിവാഹ ജീവിതത്തിനൊടുവിലാണ് രണ്ട് പേരും വേർപിരിയുന്നത്.

Joe Jonas, Sophie Turner

രണ്ട് പെൺകുട്ടികളാണ് ദമ്പതികൾക്കുള്ളത്. കഴിഞ്ഞ വർഷമാണ് ഇളയ മകൾ പിറന്നത്. പരിഹരിച്ച് മുന്നോട്ട് പോകാൻ പറ്റാത്ത വിധം ഇരുവരും അകന്നെന്നും ഇതിനാൽ വിവാഹമോചനവുമായി മുന്നോട്ട് പോകുന്നതെന്നുമാണ് ഹോളിവുഡ് മാധ്യമങ്ങളിൽ വന്നിരിക്കുന്ന റിപ്പോർട്ട്. ജോ ജോനാസ് നൽകിയ ഡിവോഴ്സ് പെറ്റീഷനിലെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ ആറുമാസമായി ഇരുവരും തമ്മിൽ അകൽച്ചയിലാണ്. ജോ ജോനാസാണ് കഴിഞ്ഞ മൂന്ന് മാസമായി കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നത്. വിവാഹ ജീവിതം മുന്നോട്ട് നീങ്ങവെ രണ്ട് പേരുടെ താൽ‌പര്യങ്ങളിലും ലൈഫ് സ്റ്റെെലിലും വന്ന വ്യത്യാസങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും റിപ്പോർട്ടുണ്ട്. 23ാം വയസിലാണ് സോഫി ടർണർ വിവാഹിതയാകുന്നത്. അന്ന് ജോ ജോനാസിന്റെ പ്രായം 29 ഉം.

Joe Jonas, Sophie Turner

വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ആദ്യത്തെ കുഞ്ഞും പിറന്നു. പൊതുവേദികളിൽ മിക്കപ്പോഴും രണ്ട് പേരും ഒരുമിച്ചെത്താറുണ്ടായിരുന്നു. അടുത്ത കാലത്തായി ഇരുവർക്കും ഇടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. പാർട്ടികളോടും ആഘോഷങ്ങളോടും സോഫി ടർണർ കൂടുതലായി താൽപര്യം കാണിച്ചു. എന്നാൽ പൊതുവെ വീട്ടിലിരിക്കാനും കുടുംബ ജീവിതത്തിന് ശ്രദ്ധ നൽകാനുമാണ് ജോ ജോനാസ് താൽപര്യപ്പെടുന്നത്. താരങ്ങളുടെ അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജോ ജോനാസാണ് വിവാഹമോചനമെന്ന തീരുമാനത്തിൽ ആദ്യം എത്തിയതെന്നും സൂചനയുണ്ട്. വിവാഹ ജീവിതം നിലനിർത്താൻ ജോ ആ​ഗ്രഹിച്ചിരുന്നു. പക്ഷെ മാസങ്ങളായി സന്തോഷമില്ലാതെ കുടുംബം മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ പിരിയുന്നതാണ് നല്ലതെന്ന് ഇദ്ദേഹം തീരുമാനിച്ചു, സന്തോഷമില്ലാത്ത വീട് വീടല്ലെന്ന സത്യം ഇരുവരും മനസിലാക്കുന്നു. അസ്വാരസ്യങ്ങൾ കൂടി വന്നു.

ഇതോടെ രണ്ട് പേരും പിരിഞ്ഞെന്നാണ് ഒരു ഹോളിവുഡ് മാധ്യമത്തോട് താരങ്ങളുടെ അടുത്ത വൃത്തങ്ങൾ പറഞ്ഞത്. പിരിഞ്ഞതിന് ശേഷം കുട്ടികളുടെ സംരക്ഷണവകാശം സംബന്ധിച്ചും ജോ ജോനാസ് നിബന്ധനകൾ വെച്ചിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണത്തിൽ മേൽ ഇരുകൂട്ടർ‌ക്കും തുല്യ പങ്കാളിത്തം ഉറപ്പ് നൽകുന്ന പാരന്റിം​ഗ് പ്ലാൻ ജഡ്ജ് മുന്നോട്ട് വെക്കണമെന്ന് ജോനാസിന്റെ പെറ്റീഷനിൽ പറയുന്നു. അതേസമയം പുറത്ത് വന്ന വാർത്തകളോട് ഇതുവരെ ജോ ജോനാസോ സോഫി ടർണറോ പ്രതികരിച്ചിട്ടില്ല. ​

ഗെയിം ഓഫ് ത്രോൺസ് എന്ന സീരീസിലൂടെ ഹോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് സോഫി ടർണർ. ജോ ജോനാസ്, നിക് ജോനാസ് എന്നിവർക്കൊപ്പം കെവിൻ ജോനാസ് എന്ന സഹോദരനും കൂടി ചേർന്നാണ് മ്യൂസിക് ആൽബങ്ങൾ തയ്യാറാക്കാറ്. കെവിൻ ജോനാസും വിവാഹിതനാണ്. ഡാനിലി എന്നാണ് കെവിന്റെ ഭാര്യയുടെ പേര്.

More from Filmibeat

Read more about: nick jonas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X