ഇനിയുമൊരു കുഞ്ഞ് വേണമെന്ന് ഭർത്താവ്; അനുജനും ഭാര്യയുമായി താരതമ്യവും? കുടുംബത്തിൽ നടന്നത്

ഹോളിവുഡിൽ വലിയ ചർച്ചയായി തുടരുകയാണ് പോപ് ​ഗായകൻ ജോ ജോനാസും നടി സോഫി ടർണറും തമ്മിലുള്ള വിവാഹമോചനം. നാല് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞത്. രണ്ട് മക്കളും ദമ്പതികൾക്കുണ്ട്. കുട്ടികളുടെ സംരക്ഷണ ഉത്തരവാദിത്വം പരസ്പരം പങ്കിടാനാണ് തീരുമാനമെന്നും സൂചനയുണ്ട്. വിവാഹ മോചനത്തിന് കാരണമായി പല അഭ്യൂഹങ്ങളും ഇതിനകം ഉയർന്നിട്ടുണ്ട്.

രണ്ട് പേരുടെയും ജീവിത രീതി വ്യത്യസ്തമാണെന്നും ഇത് മുന്നോട്ട് ഒരുമിച്ചുള്ള ജീവിതത്തിന് തടസമായെന്നും അഭ്യൂഹങ്ങളുണ്ട്. ഇപ്പോഴിതാ വിവാഹമോചനത്തിന്റെ കാരണമെന്ന പേരിൽ‌ കൂടുതൽ വിവരങ്ങൾ ഹോളിവുഡ് മാധ്യമങ്ങളിലൂടെ പുറത്ത് വരികയാണ്. രണ്ട് പേരുടെയും പ്രായ വ്യത്യാസം കുടുംബ ജീവിതത്തിൽ കല്ല് കടിയായെന്നാണ് വിവരം. 34 കാരനാണ് ജോ ജോനാസ്. സോഫി ടർണറിന്റെ പ്രായം 27 ഉം.

Sophie Turner

ജോ ജോനാസിനെ സംബന്ധിച്ച് ഈ പ്രായത്തിൽ കുടുംബ ജീവിതത്തിലേക്ക് പൂർണ ശ്രദ്ധ നൽകി ജീവിക്കാനാണ് താൽ‌പര്യപ്പെടുന്നത്. ഒരു കുഞ്ഞ് കൂടി വേണമെന്നും ജോ ജോനാസിന് ആ​ഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇരുപതുകളിലുള്ള സോഫി മൂന്നാമതൊരു കുഞ്ഞിന് കൂടി ജൻമം നൽകാനും കുടുംബത്തിന് വേണ്ടി പൂർണ ശ്രദ്ധ നൽകാനും താൽപര്യപ്പെടുന്നില്ല.

19 വയസിൽ ജോ ജോനാസുമായി പ്രണയത്തിലായതാണ് സോഫി ടർണർ. 23 വയസിൽ വിവാഹവും കഴിഞ്ഞു. രണ്ട് കുട്ടികൾക്കും ജൻമം നൽകി. ചെറുപ്രായത്തിൽ തന്നെ കുടുംബത്തിന് വേണ്ടി ജീവിതത്തിലെ വലിയൊരു ഭാ​ഗം നീക്കി വെച്ചു. ഇനിയും ഇത് വേണോ എന്നാണ് സോഫി ടർണർ ചിന്തിക്കുന്നതെന്ന് ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Joe Jonas, Sophie Turner, Priyanka Chopra

റിപ്പോർട്ടുകൾ പ്രകാരം അനുജൻ നിക് ജോനാസിന്റെയും ഭാര്യ പ്രിയങ്ക ചോപ്രയുടെയും കുടുംബ ജീവിതവുമായി ജോ ജോനാസ് താരതമ്യപ്പെടുത്തലുകൾ നടത്തിയതും സോഫിയുമായുള്ള ബന്ധത്തിൽ പ്രശ്നമായിട്ടുണ്ട്. 30 കാരനാണ് നിക് ജോനാസ്. കൃത്യമായ പ്ലാനിം​ഗിലൂടെയാണ് നിക് ജോനാസ് കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. കരിയറും ജീവിതവും നല്ല രീതിയിൽ പോകുന്നു. എന്നാൽ ഈ പ്രായത്തിൽ ജോനാസ് കുടുംബത്തിലെ കുടുംബിനിയയി മാത്രം ഒതുങ്ങാൻ സോഫി ടർണർ താൽപര്യപ്പെടുന്നില്ല.

​ഗെയിം ഓഫ് ത്രോൺസ് എന്ന സീരിസിലൂടെ ലോകപ്രശസ്തയായി മാറിയ നടിയാണ് സോഫി ടർണർ. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് നടി വിവാഹത്തിന് തയ്യാറായത്. നിക് ജോനാസിന്റെ വിവാഹം കഴിഞ്ഞതിന് ശേഷമാണ് ജോ ജോനാസ് വിവാഹിതനായത്. 26ാം വയസിലാണ് നിക് ജോനാസ് വിവാഹിതനാകുന്നത്. പ്രിയങ്ക ചോപ്രയെക്കാൾ പത്ത് വയസ് കുറവാണ് നിക് ജോനാസിന്.

പ്രായ വ്യത്യാസം പ്രശ്നമാകുമെന്ന് പലരും പറഞ്ഞെങ്കിലും നിക്കും പ്രിയങ്കയും സന്തോഷകരമായി ജീവിക്കുന്നു. കഴിഞ്ഞ വർഷമാണ് വാടക ​ഗർഭധാരണത്തിലൂടെ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. മേരി മാലതി ചോപ്ര ജോനാസ് എന്നാണ് കുഞ്ഞിന്റെ പേര്. 39 വയസിൽ കുഞ്ഞ് പിറന്നതിനെക്കുറിച്ച് അടുത്തിടെ പ്രിയങ്ക ചോപ്ര സംസാരിക്കുകയുമുണ്ടായി.

മുപ്പതുകളുടെ തുടക്കത്തിൽ തന്നെ താൻ എ​ഗ് ഫ്രീസിം​ഗ് ചെയ്തിരുന്നെന്ന് പ്രിയങ്ക വ്യക്തമാക്കി. കരിയറിലേക്ക് ശ്രദ്ധ നൽകണമെന്ന് ആ​ഗ്രഹിക്കുന്നവർക്കും
കുഞ്ഞ് വേണമെന്ന് ഉറപ്പില്ലാത്ത സ്ത്രീകൾക്കും എ​ഗ് ഫ്രീസിം​ഗ് എന്ന മാർ​ഗം സ്വീകരിക്കാമെന്നും പ്രിയങ്ക ചോപ്ര അഭിപ്രായപ്പെട്ടു.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X