തുടരെ മെസേജുകൾ, ചെറുപ്പക്കാരനുമായി ബന്ധത്തിനില്ലെന്ന് 61 കാരിയായ ഡെമി മൂർ; കിണഞ്ഞ് ശ്രമിച്ച് ജോ ജോനാസ്

പോപ് ​ഗായകൻ ജോ ജോനാസും ഹോളിവുഡ് നടി സോഫി ടർണറും വേർപിരിഞ്ഞത് ഇക്കഴിഞ്ഞ മാസങ്ങളിൽ വലിയ വാർത്തയായിരുന്നു. നാല് വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിച്ചാണ് ഇവർ രണ്ട് വഴിക്ക് പിരിഞ്ഞത്. ​ഗെയിം ഓഫ് ത്രോൺസ് എന്ന സീരീസിലൂടെ വൻ ജനപ്രീതി നേടിയ ന‌ടിയാണ് സോഫി ടർണർ. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് 24ാം വയസിൽ നടി വിവാഹിതയാകുന്നത്. 2019 ലായിരുന്നു വിവാഹം. രണ്ട് കുട്ടികളും ദമ്പതികൾക്ക് പിറന്നു. ഇക്കാലഘട്ടങ്ങളിൽ കരിയറിലേക്ക് സോഫി ശ്രദ്ധ നൽകിയിരുന്നില്ല.

എന്നാൽ വിവാഹ ജീവിതം മുന്നോട്ട് പോകവെ പ്രശ്നങ്ങൾ ഉടലെടുത്തു. ഇതോടെയാണ് 28 കാരിയായ സോഫി ടർണർ വിവാഹ മോചനത്തിന് തയ്യാറായതെന്ന് റിപ്പോർട്ടുകളുണ്ട്. വിവാഹമോചനത്തിന് പിന്നാലെ നടി അമേരിക്ക വിട്ട് യുകെയിലേക്ക് പോവുകയും ചെയ്തു. കുട്ടികളുടെ സംരക്ഷണാവകാശം സംബന്ധിച്ച് ഇവർക്കിടയിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. അടുത്തിടെയാണ് ഇത് പരിഹരിച്ചത്. വേർപിരിഞ്ഞതിന് പിന്നാലെ പുതിയ ബന്ധങ്ങളിലേക്ക് കടക്കുകയാണ് ഇരുവരും.

Joe Jonas  Sophie Turner  Demi Moore

അമേരിക്കൻ നടി ഡെമി മൂറുമായി ജോ ജോനാസ് അടുക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇക്കഴിഞ്ഞ കാൻ ഫിലിം ഫെസ്റ്റിവലിൽ വെച്ചാണ് ഇവർ പരിചയപ്പെടുന്നത്. നിലവിൽ ഇതൊരു ഫ്ലേർട്ടിം​ഗ് മാത്രമാണെന്ന് ഹോളിവുഡ് മാധ്യമങ്ങൾ പറയുന്നു. അതേസമയം ഡെമി മൂറിനെ വളരെയധികം ഇഷ്‌ടപ്പെട്ട ജോ ജോനാസിന് ന‌ടിയുമായി കൂടുതൽ അടുക്കണമെന്നുണ്ട്. ഇതേക്കുറിച്ച് താരത്തിന്റെ അടുത്ത വൃത്തങ്ങൾ ലൈഫ് ആന്റ് സ്റ്റെെൽ എന്ന ഹോളിവുഡ് മീഡിയയോട് പ്രതികരിച്ചിട്ടുണ്ട്.

ഡെമി മൂറിന് ജോ തുടരെ മെസേജയക്കുന്നുണ്ട്. ഇനിയെപ്പോഴാണ് ഒരുമിച്ച് കറങ്ങാൻ പറ്റുകയെന്ന് ജോ ചോദിക്കുന്നു. നടിക്ക് വേണ്ടി ​ഗാനമെഴുതാൻ ജോ ജോനാസ് താൽപര്യപ്പെടുന്നെന്നും ഈ ഇൻസൈഡർ പറയുന്നു. ജോ ജോനാസിന് തന്നോടുള്ള സ്നേഹത്തിൽ ഡെമി മൂറും സന്തോഷവതിയാണെന്ന് ഇവർ പറയുന്നു. ജോ ജോനാസിനെ പാടേ ഒഴിവാക്കുന്നില്ല. എന്നാൽ ബന്ധത്തിലേക്ക് നടി എടുത്ത് ചാടുന്നുമില്ല. സുഹൃത്തുക്കളായി തുടരുന്നതാണ് നല്ലതെന്നാണ് ഡെമി മൂർ പറയുന്നത്. ​സീരിയസായതും ദീർഘകാലത്തേക്കുമുള്ള ബന്ധമാണ് ഡെമി മൂർ നോക്കുന്നത്.

Joe Jonas  Sophie Turner  Demi Moore

ചെറുപ്പക്കാരനൊപ്പം ഒരു ഫ്ലിങ്കിന് നടി താൽപര്യപ്പടുന്നില്ലെന്നും ഇൻസൈഡർ പറയുന്നു. പൊതുവെ ഡെമി ഫ്ലേർട്ട് ചെയ്യുന്ന വ്യക്തിയാണ്. തനിക്ക് ശ്രദ്ധ ലഭിക്കുന്നത് ഇഷ്ടപ്പെടുന്നു. എന്നാൽ ജോ ജോനാസിന് ഒരു അവസരം നടി നൽ‌കാൻ സാധ്യതയില്ല. ഡെമി മൂറിന്റെ ലീ​ഗിന്റെ നിരയിലുള്ള താരമല്ല ജോ ജോനാസ്. ഒരുപാട് മുന്നിലാണെന്നും ഇവർ പറയുന്നു.

സോഫി ടർണറുമായി പിരിഞ്ഞ ശേഷം നടി സ്റ്റോർമി ബ്രീയുമായി ജോ ജോനാസ് അടുത്തിരുന്നു. എന്നാൽ ഈ ബന്ധം മുന്നോട്ട് പോയില്ല. ഡെമി മൂറുമായി 26 വയസിന്റെ പ്രായ വ്യത്യാസം ജോ ജോനാസിനുണ്ട്. 61 കാരിയാണ് ഡെമി മൂർ. ജോ ജോനാസിന്റെ പ്രായം 34 ഉം. നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവ് നിക് ജോനാസിന്റെ സഹോദരനാണ് ജോ ജോനാസ്. പ്രിയങ്ക ചോപ്രയും നിക് ജോനാസും തമ്മിലുള്ള പ്രായ വ്യത്യാസം നേരത്തെ ചർച്ചയായിരുന്നു. പ്രിയങ്കയേക്കാൾ പത്ത് വയസ് കുറവാണ് നിക് ജോനാസിന്.

More from Filmibeat

Read more about: nick jonas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X