ഇഷ്ടമാണ്, ഗര്‍ഭവുമുണ്ട്, കല്യാണം പിന്നെ
അതാണ് ജോയല്‍ മാഡനും നിക്കോള്‍ റിച്ചെയും തമ്മിലുളള ബന്ധം. ജനിക്കാനിരിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന ചര്‍ച്ച കൊണ്ടു പിടിച്ചു നടക്കുമ്പോഴും തങ്ങള്‍ വിവാഹിതരാണെന്ന വാര്‍ത്ത ഇരുവരും ആവേശത്തോടെ നിഷേധിക്കുന്നു.
അച്ഛനാകാനുളള ത്രില്ലിലാണ് ജോയല്‍. പക്ഷേ, പുളളിക്കാരന്‍ പറയുന്നത് വിവാഹത്തെക്കുറിച്ച് ആലോചന നടക്കുന്നുവെന്നുമാത്രം. നിക്കോളും പറയുന്നത് അതുതന്നെ. ആദ്യം പ്രസവം. വിവാഹം ഭാവിയില്‍ സംഭവിച്ചേക്കാമെന്ന ഉറപ്പുമുണ്ട്, സങ്കടപ്പെടുന്നവര്‍ക്കായി.
നിലവിലുളള ജീവിതം വിവാഹത്തെ അനുകൂലിക്കുന്നില്ലെന്നാണ് ഇരുവരും പറയുന്നത്. ഭാവിയില്‍ അത് നടന്നേക്കാം. പക്ഷേ, എന്ന് എങ്ങനെ എപ്പോള്‍ എവിടെവെച്ച് എന്നൊന്നും പറയാനാകില്ലത്രേ.
തല്‍ക്കാലം കുടുംബവും കുഞ്ഞിന്റെ വരവുമാണ് ജോയലിന്റെയും റിച്ചെയുടെയും പരിഗണനയിലുളളത്.
അവര്‍ക്കിഷ്ടമുളളപ്പോള്‍ വിവാഹം കഴിക്കട്ടെ. നമ്മളെന്തിനാ ഇതിലൊക്കെ ഇടപെടുന്നത്.


Click it and Unblock the Notifications