»   » സ്വവര്‍ഗ പ്രണയം; ജോണി ഡെപ്പും ആംബേറും പിരിയാനുണ്ടായ കാരണം, പുതിയ റിപ്പോര്‍ട്ടുകള്‍

സ്വവര്‍ഗ പ്രണയം; ജോണി ഡെപ്പും ആംബേറും പിരിയാനുണ്ടായ കാരണം, പുതിയ റിപ്പോര്‍ട്ടുകള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും ആംബേറും വിവാഹമോചന വാര്‍ത്തകള്‍ വന്നത്
അടുത്തിടെയാണ്. ഒരു വര്‍ഷത്തെ വിവാഹിത ജീവിതത്തിന് ശേഷം ആംബേറാണ് വിവാഹമോചനം ആവശ്യപ്പെട്ടത്. ലോസേഞ്ചല്‍സിലെ സുപ്പീരിയര്‍ കോര്‍ട്ടിലാണ് ആംബേര്‍ വിവാഹമോചനം ആവശ്യപ്പെട്ട് എത്തിയത്.

ഇരുവരും പെട്ടന്ന് വേര്‍പിരിയുന്നതിനുള്ള കാരണം വ്യക്തമായിരുന്നില്ല. എന്നാല്‍ ആംബേറിന്റെ സ്വവര്‍ഗപ്രണയമാണ് ഇരുവരും വേര്‍പിരിയാനുണ്ടായ കാരണമെന്ന് പറയുന്നു. എട്ടു വര്‍ഷം മുമ്പ് രഹസ്യമായി വിവാഹം കഴിച്ച ലെസ്ബിയന്‍ പങ്കാളി ടാസ്യ വന്‍ റിയയുമായി രഹസ്യബന്ധം ഉണ്ടായിരുന്നുവെന്നുമാണ് ഹോളിവുഡിലെ ചര്‍ച്ച.

amber-johnny

2011ല്‍ പുറത്തിറങ്ങിയ റം ഡയര്‍ എന്ന ചിത്രത്തില്‍ ജോണി ജെപ്പും ആംബേയറും ഒന്നിച്ച് അഭിനയിച്ചിരുന്നു. അതിനുശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹവും. ഇരുവര്‍ക്കും കുട്ടികളില്ല.

ആംബേറിന്റെ മുന്‍കാല ബന്ധങ്ങളാണ് ഇപ്പോള്‍ ഇരുവരും പിരിയാനുണ്ടായ കാരണമെന്നാണ് കേള്‍ക്കുന്നത്. ജോണി ഡെപ്പുമായുള്ള വിവാഹത്തിന് ശേഷവും ആംബേര്‍ പഴയ ബന്ധം നിലനിര്‍ത്തുന്നുണ്ടായിരുന്നു.

English summary
Johny Dep,Amber Heard divorce.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X