ജാക് സ്പാരോ ആയി ഇനി ജോണി ഡെപ്പ് എത്തില്ല! നടനെ പുറത്താക്കി ഡിസ്‌നി
Recommended Video

പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ സീരിസിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് ജോണി ഡെപ്പ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി അഞ്ചോളം പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ മൂവീ ഫ്രാഞ്ചൈസിയില്‍ ജോണി ഡെപ്പ് നായകനായി എത്തിയിരുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നെഞ്ചോട് ചേര്‍ത്തിരുന്ന കഥാപാത്രമായിരുന്നു ചിത്രത്തിലെ ജാക് സ്പാരോ.
ജോണി ഡെപ്പിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ കഥാപാത്രം കൂടിയായിരുന്നു ഇത്. ഡെഡ് മെന്‍ ടെല്‍ നോ ടേല്‍സ് എന്ന ചിത്രമായിരുന്നു ഈ സീരിസില്‍ ഒടുവിലായി പുറത്തിറങ്ങിയിരുന്നത്. അതേസമയം പൈറ്റേറ്‌സ് ഓഫ് കരീബിയന്‍ സീരിസിലെ അടുത്ത ചിത്രത്തില്‍ ജോണി ഡെപ്പ് ഉണ്ടാവില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

പൈറേറ്റ്‌സിന്റെ തിരക്കഥാകൃത്തായ സ്റ്റ്യൂവര്‍ട്ട് ബിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നടന്റെ കുടുംബപ്രശ്‌നങ്ങളും സാമ്പത്തിക പരാധീനതകളുമാണ് ഡിസ്‌നി സ്റ്റുഡിയോസിനെ ഇങ്ങനെയൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. കഴിഞ്ഞ നാല് വര്‍ഷമായി വിവാദ ജീവിതം നയിക്കുകയായിരുന്നു ജോണി ഡെപ്പ്. പൈറേറ്റസ് ഓഫ് കരീബിയന്‍ സീരിസിലെ ഡെഡ് മെന്‍ ടെല്‍ നോ ടേല്‍സ് എറ്റവും കളക്ഷന്‍ കുറഞ്ഞ ചിത്രമായി മാറിയിരുന്നു.
ജാക്ക് സ്പാരോയെ ആര് ചെയ്താലും ജോണി ഡെപ്പിനെ പോലെ മനോഹരമാക്കാന്‍ സാധിക്കില്ലെന്ന് സ്റ്റ്യൂവര്‍ട്ട് ബിറ്റി പറയുന്നു. സൂപ്പര്‍ഹിറ്റ് ചിത്രം ഡെഡ് പൂളിന്റെ തിരക്കഥാകൃത്തുകളായ റെറ്റ് റീസും പോള്‍ വെര്‍നിക്കുമാണ് പുതിയ പൈറേറ്റ്‌സ് ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കുന്നത്. ജോണി ഡെപ്പിനെ മാറ്റിയതോടെ പൈറേറ്റ്‌സിന്റെ പുതിയ സീരിസില്‍ ആരായിരിക്കും ജാക്ക് സ്പാരോ ആവുകയെന്നാണ് ആരാധകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications











