ലോക സിനിമയെയും അമ്പരിപ്പിച്ച് ജോക്കര്‍! ബോക്‌സോഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കി ജൈത്രയാത്ര
Recommended Video
ലോക സിനിമയെ വരെ അത്ഭുതപ്പെടുന്ന ഒത്തിരി സിനിമകളാണ് ഈ വര്‍ഷം റിലീസിനെത്തിയത്. അക്കൂട്ടത്തില്‍ സകല റെക്കോര്‍ഡുകളും തകര്‍ത്ത് കൊണ്ടിരിക്കുകയാണ് ജോക്കര്‍ എന്ന മൂവി. അമേരിക്കന്‍ സൈക്കോളേജിക്കല്‍ ത്രില്ലര്‍ ചിത്രമായ 'ജോക്കര്‍' തിയറ്ററുകളിലും ബോക്‌സോഫീസിലും അതിഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. കളക്ഷന്റെ കാര്യത്തില്‍ പുതിയ റെക്കോര്‍ഡുകളാണ് സിനിമ ഇപ്പോള്‍ തിരുത്തി കുറിച്ചിരിക്കുന്നത്.
ഒക്ടോബര്‍ രണ്ടിന് തിയറ്ററുകളിലേക്ക് എത്തിയ ജോക്കര്‍ ഒരു മാസം പിന്നിടുമ്പോള്‍ 900 മില്യണ്‍ ഡോളര്‍ (6347 കോടി രൂപ) മറികടന്നിരിക്കുകയാണെന്നാണ് ഹോളിവുഡില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്. 60 മില്യണ്‍ (423 കോടി രൂപ) ആയിരുന്നു ജോക്കറിന്റെ നിര്‍മാണ ചെലവ്. മുടക്ക് മുതല്‍ അതിവേഗം സ്വന്തമാക്കി 500 മില്യണിലധികം ലാഭം നിര്‍മാതാക്കള്‍ക്ക് നേടി കൊടുത്തിരിക്കുകയാണ് ജോക്കറിപ്പോള്‍.

ഇതേ പിന്തുണ ലഭിച്ചാല്‍ 950 മില്യണ്‍ മുതല്‍ ഒരപ ബില്യണ്‍ വരെയോ എത്തിയേക്കുമെന്നാണ് അറിയുന്നത്. ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നതും അങ്ങനെയാണ്. ഡിസി ചിത്രങ്ങളുടെ എക്കാലത്തെയും വലിയ കളക്ഷനില്‍ നാലാം സ്ഥാനത്താണ് ജോക്കര്‍ എത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇതും അതിവേഗം മറികടക്കുമെന്നാണ് സൂചന.
ബാറ്റ്മാന്റെ കഥ പറഞ്ഞെത്തിയ 'ദി ഡാര്‍ക്ക് നൈറ്റ്' എന്ന ക്രിസ്റ്റഫര്‍ നോളന്‍ ചിത്രത്തിലെ വില്ലനായിരുന്നു ജോക്കര്‍. പിന്നീട് ജോക്കറിന്റെ ജീവിതം പറഞ്ഞ് കൊണ്ടായിരുന്നു പുതിയ സിനിമ ഒരുക്കിയത്. വോക്കീന്‍ ഫീനിക്സാണ് ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തിലെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ എ സര്‍ട്ടിഫിക്കറായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.


Click it and Unblock the Notifications











