'എന്റെ ദേഹത്ത് സ്ഥലംപിടിക്കാമെന്ന് ആശിക്കേണ്ട പിറ്റ്'
ആഞ്ചലീനാ ജോളി ഈയിടെ ഒരു പ്രതിജ്ഞയെടുത്തു. തന്റെ ഭര്‍ത്താവായ ബ്രാഡ് പിറ്റിന്റെ ചിത്രം ശരീരത്തില്‍ പച്ചക്കുത്തില്ലെന്നാണ് ആ പ്രതിജ്ഞ.
ഇത് മാത്രമല്ല, ഇനിയൊരിക്കലും ഒരന്യപുരുഷന്റെയും ചിത്രം ശരീരത്തില്‍ പേറില്ലെന്ന് സത്യം ചെയ്‌തിരിക്കുകയാണ് ജോളി. ഇതിന് പിന്നിലെ കാരണവും ജോ മറച്ചുവയ്‌ക്കുന്നില്ല.
മുന്‍ ഭര്‍ത്താവ് ബില്ലി ബോബിന്റെ ചിത്രം പച്ചകുത്തിയത് മായിച്ചുകളയാന്‍ പെട്ട പാട് ആഞ്ചലീനയ്ക്കേ അറിയൂ. അതിനായി മുടക്കിയ ആയിരങ്ങള്‍ക്ക് കണക്കുമില്ല.
താനൊരു പാഠം പഠിച്ചുവെന്നും അതിനാല്‍ തന്‍റെ ശരീരത്തില്‍ സ്ഥലം പിടിക്കാമെന്ന് പിറ്റ് ചിന്തിക്കുകയേ വേണ്ടെന്നുമാണ് ജോയുടെ അറിയിപ്പ്. പക്ഷേ ഇപ്പോഴും ജോയുടെ ശരീരത്തില്‍ 14 ടാറ്റൂകള്‍ സ്ഥിതിചെയ്യുന്നുണ്ടെന്നത് വേറെ കാര്യം.


Click it and Unblock the Notifications











