ജുറാസിക് വേള്‍ഡ് ജൂണില്‍ തിയറ്ററുകളില്‍ എത്തും
ലോകത്തെ പിടിച്ചു കുലുക്കിയ ജുറാസിക് പാര്‍ക്ക് ആരും കാണാതിരിക്കാന്‍ വഴിയില്ല. കണ്ടവര്‍ ആരും മറക്കാനും വഴി ഇല്ല. ജുറാസിക് പാര്‍ക്ക് എന്ന സിനിമ നാലാം ഭാഗവും എത്തുക ആണ്. ലോകം കാത്തിരിക്കുന്ന ജുറാസിക് വേള്‍ഡ് ജൂണില്‍ തിയറ്ററുകളില്‍ എത്തും. ജുറാസിക് വേള്‍ഡ് എന്ന പാര്‍ക്കിലെ കഥ പറയുക ആണ് ചിത്രം. കൊളിന്‍ ട്രിവോരൊ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ലൈഫ് ഓഫ് പൈക്ക് ശേഷം ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ക്രിസ് പ്രാട്ട്, ബ്രൈസ് ദല്ലാസ് ഹോവാര്‍ഡ്, ടൈ സിംപ്കിന്‍സ്, ജെയ്ക്ക് ജോണ്‍സണ്‍, നിക്ക് റോബിന്‍സണ്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജുറാസിക് പാര്‍ക്കിന്റെ മൂന്നാം പതിപ്പിലും പ്രവര്‍ത്തിച്ച സ്റ്റീവന്‍ സ്പില്‍ബര്‍ഗാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
മൈക്കല്‍ ക്രൈറ്റണ്‍ 1990ല്‍ പ്രസിദ്ധീകരിച്ച ജുറാസ്സിക് പാര്‍ക്ക് എന്ന നോവലിനെ ആസ്പദമാക്കി സ്റ്റീവന്‍ സ്പില്‍ബര്‍ഗാണ് ജുറാസ്സിക് പാര്‍ക്ക് എന്ന അത്ഭുത ചിത്രം ഒരുക്കിയത്. വംശ നാശം സംഭവിച്ച ദിനോസറുകളെ പുനര്‍ജ്ജീവിപ്പിച്ചു കൊണ്ടായിരുന്നു ചിത്രം ഒരുക്കിയത്. ജനങ്ങളെ ഞെട്ടിച്ച ചിത്രം വന്‍ വിജയം നേടി കൊടുത്തു.
ടു ഡി, ത്രീ ഡി പതിപ്പുകളില്‍ ആണ് പുതിയ ചിത്രം ജുറാസിക് വേള്‍ഡ് പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുക. ഇതിനോടകം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.


Click it and Unblock the Notifications











