പ്രശസ്തയാകാൻ എളുപ്പമാണ്!! എന്നാൽ താരമാകുന്നത് അങ്ങനെയല്ല, രണ്ട് കാലഘട്ടങ്ങളെ കുറിച്ച് നടി
പ്രശസ്തി, താരം എന്നിവ തമ്മിലുളള ബന്ധത്തെ കുറിച്ചു പറഞ്ഞവാക്കുകൾ വൈറലാകുകയാണ്.
സിനിമയുടെ തലമുറ എത്രമാറിയലും കജോൾ എന്നും പ്രേക്ഷകരുടെ പ്രിയങ്കരിയായിരിക്കും. രാഹുൽ റവേലിന്റെ ബോഖുദിയിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്. പിന്നീട് ബോളിവുഡിലെ താരറാണിയായി മാറുകയായിരുന്നു. ബോളിവുഡില എല്ലാ പുരുഷതാരങ്ങൾക്കൊപ്പം അഭിനയിക്കാൻ സാധിച്ചു. ഷാരൂഖ് -കജോൾ ജോഡി അന്നും ഇന്നും ബോളിവുഡിൽ സൂപ്പർ ഹിറ്റാണ്.

ഇപ്പോൾ പ്രശസ്തി, താരം എന്നിവ തമ്മിലുളള ബന്ധത്തെ കുറിച്ചു പറഞ്ഞവാക്കുകൾ വൈറലാകുകയാണ്. ഇവ രണ്ടും ഒരിക്കലും ഒന്നിച്ചു പറയാനാകില്ലെന്നാണ് കജോളിന്റെ വാദം. ഒരുപാട് പ്രശസ്തരായ ആളുകൾ ഇവിടെയുണ്ട്. എന്നാൽ അവരാരും താരങ്ങളല്ല . ഈ വിഭാഗത്തിൽ വളരെ കുറച്ച് താരങ്ങൾ മാത്രമേയുളളുവെന്ന് നടി പറഞ്ഞു. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ പുനർനിർമ്മാണം ലക്ഷ്യമിട്ട് നടത്തുന്ന ക്യാംപെയ്നിൽ സംസാരിക്കുകയായിരുന്നു താരം.
എന്റെ പ്രശസ്തിയിൽ വളരെ അധികം വിശ്വസിക്കുന്ന ആളണ് താൻ. ഇതിൽ എന്റെ വ്യക്തിത്വത്തിന് വലിയ പങ്ക് തന്നെയുണ്ട്. സിനിമ ഫീൽഡിൽ മാത്രമല്ല അതിനു പുറത്തും ഇത് വളർന്നു കൊണ്ടേയിരുന്നു. 16 വയസ്സിൽ എത്ര സ്മാർട്ട് ആയിരുന്നുവോ ഇപ്പോഴും അങ്ങനെ തന്നൊണെന്നും താരം പറഞ്ഞു. അവിചാരിതമായി സിനിമയിൽ എത്തിയ വ്യക്തിയാണ് താൻ. പിന്നെ ആ ഒഴുക്കിൽ നീന്തിപ്പോകുകയായിരുന്നു.അജയ് ദേവഗണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന തനാജി:ദ അണ്‍സങ് വാരിയറിലാണ് ഇപ്പോള്‍ കാജോള്‍ അഭിനയിക്കുന്നത്. ചിത്രം ഈ വര്‍ഷം നവംബറില്‍ റിലീസിനെത്തും.


Click it and Unblock the Notifications