നടന്മാരിൽ നിന്ന് ഉപദ്രവങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്!! അത് മീ ടൂവിൽ വരില്ല, വെളിപ്പെടുത്തി കങ്കണ

മാനസികമായുളള പല ഉപദ്രവങ്ങളാണ് തനിയ്ക്ക് നേരിടേണ്ടി വന്നത്

പല ലൊക്കേഷനിൽവെച്ച് നടന്മാരുടെ ഭാഗത്ത് നിന്ന് ഉപദ്രവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബോളിവുഡ് നടി കങ്കണ റാവത്ത്. എന്നാൽ അത് ലൈംഗികാതിക്രമങ്ങളല്ലാത്തത് കൊണ്ട് അതിനെ മീ ടൂവായി പറയാൻ കഴിയില്ലെന്നും താരം പറഞ്ഞു. എന്നാൽ തനിയ്ക്ക് അവരിൽ നിന്ന് നേരിടേണ്ടി വന്ന അനുഭവങ്ങൾ അങ്ങേറ്റം അപമാനകരമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

kakagana rawath

മാനസികമായുളള പല ഉപദ്രവങ്ങളാണ് തനിയ്ക്ക് നേരിടേണ്ടി വന്നത്. ഈഗോ പ്രശ്നങ്ങൾ കൊണ്ട് പലരുടേയും മുന്നിൽ അപമാനിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ മണിക്കൂറോളം തന്നെ കാത്ത് നിർത്തിയിട്ടുമുണ്ട്. താൻ അഭിനയിച്ച പല ചിത്രങ്ങളിലും തന്റെ സമ്മതമില്ലാതെ മറ്റൊരാളെ കൊണ്ട് ‍ഡബ്ബ് വരെ ചെയ്യിപ്പിച്ചിട്ടുണ്ടെന്നും കങ്കണ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മീടൂ മൂവ്മെന്റ് സിനിമ മേഖലയിലെ പുരുഷന്മാർക്ക് ഒരു പേടി സ്വപ്നമായി മാറിയിട്ടുണ്ട്. ഇതൊരിക്കലും അവസാനിക്കുകയില്ല. ക്യാംപെയ്ന്റെ ലക്ഷ്യം കാണുന്നതു വരെ ഇത്തരത്തിലുള്ള മീടൂ മൂവ്മെന്റ് തുടർന്ന് കൊണ്ടേയിരിക്കണമെന്ന് താരം പറഞ്ഞു. സിനിമ സെറ്റുകളിൽ കൃത്യമായ നിയമങ്ങൾ പാലിക്കണമെന്നും തെറ്റ് ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും താരം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X