കനിക കപൂറിന്റെ ആ വികാരനിർഭരമായ കുറിപ്പ് വേദനയായി, അഞ്ചാമത്തെ ടെസ്റ്റ് ഫലവും പോസിറ്റീവ്
ഗായിക കനിക കപൂറിന്റെ കൊവിഡ് ബാധ ബോളിവുഡിൽ വൻ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏറെ നാളത്തെ ലണ്ടൻ ജീവിതത്തിന് ശേഷം മാർച്ച് 9 ന് ആയിരുന്നു കനിക ഇന്ത്യയിലേയ്ക്ക് മടങ്ങി എത്തിയത്. തുടർന്ന് മാർച്ച് 20ന് താരത്തിന് കൊവിഡ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.തുടർന്ന് സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിൽ ചികിത്സ തേടുകയായിരുന്നു.
ഗായികയുടെ ആരോഗ്യനിലയിൽ ആശങ്ക അറിയിച്ച് കുടുംബാംഗങ്ങൾ രംഗത്തെത്തിയിരുന്നു.താരത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തിരുന്നു. ഇപ്പോഴിത താരത്തിന്റെ അഞ്ചാമത്തെ കൊറോണ ടെസ്റ്റ് ഫലം പുറത്തു വന്നിരിക്കുകയാണ്.

ഗായികയുടെ അഞ്ചാമത്തെ കൊവിഡ് 19 പരിശോധന ഫലവും പോസ്റ്റീവാണ്. ഐഎഎൻഎസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. ഗായികയുടെ നില തൃപ്തികരമാണെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പ്രൊഫ്ര. ആർ കെ ധിമൻ പറഞ്ഞു. കനികയും കുടുംബവും ഏറെ പ്രതീക്ഷയോടെയായിരുന്നു അഞ്ചാമത്തെ കൊറോണ ടെസ്റ്റ് ഫലത്തിനായി കാത്തിരുന്നത്. അടുത്ത ടെസ്റ്റ് ഫലം നെഗറ്റീവ് ആയിരിക്കുമെന്നുള്ള പ്രതീക്ഷ കനിക കപൂർ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ താരം പങ്കുവെച്ച കുറിപ്പ് ഏറെ ചർച്ച വിഷയമായിരുന്നു. 'ജീവിതം നമ്മളെ സമയത്തിന്റെ വില പഠിപ്പിക്കും, മറിച്ച് സമയം നമ്മുക്ക് ജീവിതത്തിന്റെ വില മനസിലാക്കി തരും.. എന്നിങ്ങനെയായിരുന്നു പോസ്റ്റിന്റെ തുടക്കം. തന്നെ കരുതലോടെ കാണുന്നവരോട് ഒരുപാട് നന്ദിയുണ്ടെന്നും താൻ ഐ സി യുവിലല്ലെന്നും കനിക എഴുതി.തന്റെ അടുത്ത ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവാൻ വേണ്ടി പ്രാർത്ഥിക്കുന്നു .വീട്ടിൽ തിരിച്ചെത്തി എത്രയും പെട്ടെന്ന് മക്കളെ കാണാൻ ആഗ്രഹിക്കുന്നു എന്നും കനിക തന്റെ പോസ്റ്റിൽ പറയുന്നു. നാലാം ടെസ്റ്റ് പരിശോധന ഫലം പോസിറ്റീവായതിനു ശേഷം ഗായിക പങ്കുവെച്ച ആദ്യ ഇൻസ്റ്റഗ്രാം പോസ്റ്റാണിത്. അഞ്ചാമത്തെ ടെസ്റ്റ് ഫലം അത്രയധികം പ്രതിക്ഷയോടെയായിരുന്നു ഗായിക കാത്തിരുന്നത്.

ലണ്ടനിൽ നിന്ന് താരം തിരിച്ചെത്തിയതിനു പിന്നാലെ മൂന്ന് പാർട്ടികളിൽ കനിക പങ്കെടുത്തതായി ഗായികയുടെ അച്ഛൻ പോലീസിനോട് പറഞ്ഞു ഇതു കൂടാതെ ഒരു ഗെറ്റ് ടുഗദറിനും താരം പങ്കെടുത്തിരുന്നു , എന്നാൽ കണ്ണട ധരിച്ചു കൊണ്ടായിരുന്നു പരിപാടിയ്ക്ക് എത്തിയതെന്നും അച്ഛൻ പറയുന്നുണ്ട്.തുടര്‍ന്ന് ഗായിക പങ്കെടുത്ത പാര്‍ട്ടികളെക്കുറിച്ച് അന്വേഷിക്കാന്‍ ലക്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. അതേസമയം കനിക കപൂറിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് ലക്നൗ പോലീസ് കേസ് എടുത്തത്.

ലണ്ടനില്‍ നിന്ന് മാര്‍ച്ച് ഒമ്പതിന് മുംബൈയില്‍ തിരിച്ചെത്തിയ കനിക, വിമാനത്താവളത്തിലെ പരിശോധനകൾക്ക് വിധേയയായിരുന്നില്ല എന്നുള്ള റിപ്പോർട്ടുകൾ തുടക്കത്തിൽ തന്നെ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനു മറുപടിയുമായി ഗായിക രംഗത്തെത്തിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എയർപോർട്ടിൽ സ്ക്രീനിങ് ഒഴിവാക്കി ഞാൻ ബാത്ത് റൂമിൽ ഒളിച്ചിരുന്നു എന്ന് പറയുന്നത് വെറും അപവാദ പ്രചരണം മാത്രമാണ്. ഇന്റർനാഷണൽ ഫ്ളൈറ്റിൽ വരുന്നവരെ എങ്ങനെയാണ് ഇമിഗ്രേഷനിലെ സ്ക്രീനിങ്ങിൽ നിന്ന് ഒഴിവാക്കുക? മുംബൈ എയർപ്പോർട്ടിൽ കൃത്യമായ സ്ക്രീനിങ്ങിന് താൻ വിധേയമായിരുന്നു. ഒരു ദിവസം നഗരത്തിൽ താമസിക്കുകയും ചെയ്തിരുന്നു. എന്നാൽ വിട്ടുകാർ വിളിച്ചതിനെ തുടർന്നാണ് ഷൂട്ടിങ് നിർത്തിവെച്ച് താൻ ലക്നൗവിൽ എത്തിയത്. കൂടാതെ വിദേശത്ത് നിന്ന് വരുന്നവർ സെൽഫ് ക്വാറന്റൈനിൽ കഴിയണമെന്നുളള നിർദ്ദേശം സർക്കാർ നൽകിയിരുന്നില്ല. പിന്നെ എന്തിനാണ് ഞാൻ അങ്ങനെ ചെയ്യുന്നത് കനിക കപൂർ ചോദിച്ചു? മുംബൈ വിടും വരെ തനിയ്ക്ക് യാതൊരു പ്രശ്നവുമില്ലായിരുന്നു.

താൻ ഒരു വലിയ പാർട്ടിയും നടത്തിയിരുന്നില്ല. ഒരു ബർത്ത്ഡേ പാർട്ടിയിൽ മാത്രമാണ് പങ്കെടുത്തത്. അതും താൻ അതിഥിയായിട്ടായിരുന്നു എത്തിയിരുന്നത്. നിരവധി രാഷ്ട്രീയക്കാരും പാർട്ടിയിൽ ഉണ്ടായിരുന്നു. അതേസമയം ലക്ഷണങ്ങൾ കണ്ടതോടെ അടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെടുകയായിരുന്നു. ഇവർ പറഞ്ഞത് പ്രകാരം സംസ്ഥാന ആരോഗ്യ സംഘടനയുമായി ബന്ധപ്പെടുകയായിരുന്നു. തന്റെ ലക്ഷണങ്ങൾ പറഞ്ഞപ്പോൾ സാധാരണ പനിയാണെന്നാണ് ഇവർ പറഞ്ഞത്. തുടർന്ന് നിർബന്ധിച്ചപ്പോഴാണ് എന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് എടുക്കാൻ തയ്യാറായത്. ഇതിനായി മൂന്ന് ദിവസം എടുത്തിരുന്നു. തിങ്കളാഴ്ച മുതൽ ഞാൻ എന്റെ മുറിയിലാണ് താമസം. തീരെ വയ്യാതെയായപ്പോഴാണ് അധികൃതരുമായി ബന്ധപ്പെട്ടതെന്ന് കനിക ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.


Click it and Unblock the Notifications