നീന്താനൊന്നും ഞാനില്ലേയ്!!!!
പാപ്പരാസികളെ പേടിച്ച് കടല്‍ നീന്താനുളള മോഹം ഉപേക്ഷിക്കുകയാണ് ഒരു ഹോളിവുഡ് സുന്ദരി. ബിക്കിനിയില്‍ പൊതിഞ്ഞ തന്റെ നഗ്നത കാമറയിലൊപ്പാന്‍ പാപ്പരാസികളെ അനുവദിക്കില്ലെന്ന് ശപഥം ചെയ്യുന്നത് കെയ്റ്റ് ഓസ്ലനാണ്.
കാലിഫോര്‍ണിയയിലെ മാലിബു ബീച്ചില്‍ നീന്തിത്തുടിക്കാന്‍ ലിന്റ്സെ ലോഹനെപ്പോലെ കെയ്റ്റിനുമുണ്ട് കൊതിയേറെ. പക്ഷേ പാപ്പരാസികളെ ഓര്‍ക്കുമ്പോള്‍ മോഹം അടക്കാനല്ലാതെ എന്തു ചെയ്യാന്‍.
മറ്റു പലരെയും പോലെ ഞാനും കൊതിക്കാറുണ്ട് മാലിബു ബീച്ചിലെത്തി ഒന്നു നീന്താന്‍. പക്ഷേ, ബിക്കിനിയണിഞ്ഞ ഫോട്ടോകള്‍ നെറ്റിലും മറ്റും കൂമ്പാരം കൂടുകയാവും ഫലം. അതേതായാലും വേണ്ട. കോണ്‍ടാക്ട് മ്യൂസിക് എന്ന ചാനലിനോട് കേയ്റ്റ് ഓസ്ലന്‍ തുറന്നു പറഞ്ഞു.
ആരാണ് മെലിഞ്ഞവള്‍, ആര്‍ക്കാണ് തടി കൂടുതല്‍, ഭക്ഷണം കഴിക്കാത്തത് ആര്, കഴിക്കുന്നതാര് എന്നിങ്ങനെയുളള പട്ടികയില്‍ പെടാനും തനിക്ക് ആഗ്രഹമില്ലെന്ന് സുന്ദരി പറയുന്നു.


Click it and Unblock the Notifications











