ദാരിദ്രമകറ്റാനായി ടൈറ്റാനിക് സുന്ദരിയുടെ നിതംബലേലം
ലണ്ടന്‍: 'ടൈറ്റാനിക് സുന്ദരി" കേറ്റ്‌വിന്‍സ്‌ലെറ്റിന്‍റെ നിതംബ സൗന്ദര്യം ലേലത്തില്‍ വാങ്ങാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ പെയിന്‍റ് ഫോര്‍ പോവര്‍ട്ടി എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി.
നിങ്ങള്‍ സന്നദ്ധപ്രവര്‍ത്തകനാണെങ്കില്‍ തീര്‍ച്ചയായും ഈ സൈറ്റ് സന്ദര്‍ശിക്കണം. കാരണം ഇന്ത്യയടക്കമുളള മൂന്നാം ലോക രാജ്യങ്ങളുടെ ദാരിദ്രമകറ്റാനാണ് കേറ്റ് സ്വന്തം നിതംബം ലേലത്തിന് വയ്ക്കാണ് തീരുമാനിച്ചത്. ഇത് വഴി സന്നദ്ധപ്രവര്‍ത്തനത്തിന് പുതിയ മാതൃക സൃഷ്ടിച്ചിരിക്കുയാണ് കേറ്റ്.
സന്നദ്ധപ്രവര്‍ത്തനങ്ങങ്ങള്‍ക്കായി പണം കണ്ടെത്താന്‍ 'പെയിന്‍റ് ഫോര്‍ പോവര്‍ട്ടി" എന്ന വെബ്സൈറ്റിലൂടെ കേറ്റ് വിന്‍സ്‌ലെറ്റിന്‍റെ സൗന്ദര്യത്തിന് വിലപറയാം. റൊമാനിയ, ടാന്‍സാനിയ, നേപ്പാള്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ ദാരിദ്രത്തിനെതിരെ പോരാടുന്നവര്‍ക്ക് ധനസഹായം നല്‍കാനായി പ്രൈം ആര്‍ട്ട്‌സും റോബിന്‍ഹുഡ് മിനിസ്ട്രീസും സംയുക്തമായാണ് വിഖ്യാതരുടെ ചിത്രങ്ങള്‍ ലേലത്തിനെത്തിക്കുന്നത്.
വിന്‍സ്‌ലെറ്റ് തന്‍റെ നിതംബ സൗന്ദര്യത്തിന്‍റെ പെന്‍സില്‍ ഡ്രോയിങ്ങാണ് ലേലത്തിന് നല്‍കിയത്. ഒക്ടോബര്‍ മുപ്പത്തിയൊന്നിന് ഇംഗ്ലണ്ടിലെ വിഖ്യാതമായ ലേലഹാളിലായിരിക്കും ചടങ്ങ് നടക്കുക. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് വെബ്സൈറ്റിലൂടെ രജിസ്ട്രേഷന്‍ നേടാവുന്നതാണ്.
ആരോഗ്യകരമായ ശരീരം സൂക്ഷിക്കുന്നതിനുള്ള സന്ദേശം ആരാധകര്‍ക്ക് കൈമാറാനാണ് നിതംബഭംഗി ചിത്രമാക്കിയതെന്നാണ് കേറ്റിന്‍റെ വാദം.“മുമ്പ് എനിക്ക് അമിത വണ്ണമാണെന്ന് പരിഹസിച്ചവരുണ്ട്. എന്നാലിപ്പോള്‍ ഞാന്‍ എന്‍റെ ആകാരത്തില്‍ സന്തോഷവതിയാണ്. ഉണങ്ങി എല്ലും തോലുമായി ഇരിക്കുന്ന സുന്ദരികളോട് എനിക്ക് താത്പര്യമില്ല" കേറ്റ് പറയുന്നു.


Click it and Unblock the Notifications