നടന്റെ ക്രിസ്മസ് ആഘോഷം കാമുകിക്കൊപ്പം, മാസ്ക്ക് ധരിച്ച് വീട്ടിൽ നിന്ന് പുറത്തു പോകുന്ന ചിത്രങ്ങൾ വൈറൽ

ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാകുന്ന ഒരു പ്രണയകഥയാണ് നടൻ വിക്കി കൗശലിന്റേയും നടി കത്രീന കൈഫിന്റേയും. 2019 ൽ മുതൽ പ്രചരിക്കുന്ന പ്രണയ കഥ ഇന്നും ബോളിവുഡ് കോളങ്ങളിൽ തുടരുകയാണ്. 2019 ൽ നടന്ന ഒരു പുരസ്കാരദാനച്ചടങ്ങിലെ ഒരു രസകരമായ സംഭവത്തെ തുടർന്നാണ് താരങ്ങളുടെ പ്രണയ കഥ തലപൊക്കാൻ തുടങ്ങിയത്. എന്നാൽ ഇത് സത്യമാണെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് പിന്നീട് താരങ്ങളുടേയും ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതോട് കൂടി കത്രീനയും വിക്കിയും ബോളിവുഡ് ഗോസിപ്പ് കോളത്തിലെ ഒരു ഹോട്ട് ടോപ്പിക്കായി മാറുകയായിരുന്നു. ബോളിവുഡിലെ ഹോട്ട് കപ്പിൾസ് എന്നാണ് ഇരുവരേയും അറിയപ്പെടുന്നത്.

ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് താരങ്ങളുടെ ക്രിസ്തുമസ് ആഘോഷത്തെ കുറിച്ചാണ്. കത്രീനയ്ക്കൊപ്പമായിരുന്നു വിക്കിയുടെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം. ബോളിവുഡ് മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കത്രീനയ്ക്കൊപ്പം

ക്രിസ്മസ് ദിനത്തിൽ പുറത്തു വന്ന നടന്റെ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. സഹോദരനോടൊപ്പം കാറിൽ കത്രീനയുടെ വസതിയിൽ നിന്ന് കാറിൽ പോകുന്ന വിക്കിയുടെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ഇളംനീല നിറത്തിലുള്ള ഷർട്ടാണ് വിക്കി ധരിച്ചിരിക്കുന്നത്. സഹോദരൻ സണ്ണി കൗശലും വിക്കിക്കൊപ്പം ഉണ്ടായിരുന്നു.കൂടാതെ സുഹൃത്തിനോടൊപ്പമുള്ള ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രം കത്രീനയും പങ്കുവെച്ചിരുന്നു. താരങ്ങളുടെ പ്രണയം വീണ്ടും ബോളിവുഡ് കോളങ്ങളിൽ വൈറലായിട്ടുണ്ട്.

വിവാഹം

ക്രിസ്മസ് മാത്രമല്ല പോയ വർഷത്തെ മുഴുവൻ ആഘേഷങ്ങളും ഇരുവരും ഒന്നിച്ചായിരുന്നു ആഘോഷിച്ചത്. കൊവിഡ് ലോക്ക് ഡൗൺ പ്രതിസന്ധികൾക്ക് മുൻപ് നിരവധി തവണ താരങ്ങളുടെ ഡിന്നർ ഡേറ്റിങ്ങ് ചിത്രങ്ങൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതുവരെ തങ്ങളുടെ പ്രണയം തുറന്ന് സമ്മതിച്ചിട്ടില്ല. പോയ വർഷം ഇവരുടെ വിവാഹത്തെ കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു വിവാഹ പ്രഖ്യാപനത്തിനായി പ്രേക്ഷകർ കാത്തിരിക്കവെയാണ് കൊവിഡ് പ്രതിസന്ധികൾ രാജ്യത്ത് രൂക്ഷമായത്.

പ്രണയത്തെ  കുറിച്ച് നടൻ

വിക്കി കത്രീന ബന്ധം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായപ്പോൾ പ്രതികരിച്ച് നടൻ രംഗത്തെത്തിയിരുന്നു. ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രണയത്തെ കുറിച്ച് നടൻ പ്രതികരിച്ചത്. പ്രചരിക്കുന്ന കഥകൾ വെറും കഥകൾ മാത്രമാണെന്നാണ് നടൻ അന്ന് പറഞ്ഞത്. കൂടാതെ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്താൻ താൽപര്യമില്ലെന്നും വിക്കി അന്ന് പറഞ്ഞിരുന്നു. താൻ ജീവിതത്തിൽ ഒന്നും മറച്ചുവെച്ചിട്ടില്ല. നുണ പറയാൻ ആഗ്രഹിക്കാത്ത ആളാണ് താൻ. ജീവിതത്തിലെ എല്ലാക്കാര്യങ്ങളും താൻ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും വിക്കി അഭിമുഖത്തിൽ പറഞ്ഞു.

Recommended Video

Director Jeethu Joseph Revealed About Mohanlal's Dedication In Drishyam 2
വിക്കിയുടെ പ്രണയാഭ്യർഥന

ഒരു അവാർഡ് നിശയ്ക്കിടയിൽ നടന്ന സംഭവമാണ് ഇവരുടെ പ്രണയകഥയുടെ അടിസ്ഥാനം ആരാധകരേയും ബോളിവുഡിനേയും സാക്ഷിയാക്കി വിക്കി കത്രീനയോട് പ്രണയാഭ്യർഥന നടത്തിയിരുന്നു.പരിപാടിയുടെ ഭാഗമായിട്ടായിരുന്നു അത്. അന്നത്തെ ആ ഷോയിൽ കത്രീനയുടെ മുൻ കാമുകൻ സൽമാൻഖാനും ഉണ്ടായിരുന്നു. എന്നെപ്പോലെ സുമുഖനായ ഒരു ചെറുപ്പക്കാരനെ കണ്ടെത്തി നിങ്ങൾക്ക് വിവാഹം ചെയ്തു കൂടെ? എന്ന് ചോദിച്ച് കൊണ്ടായിരുന്നു വിക്കിയുടെ വിവാഹാഭ്യർഥന. മുജേ ശാദി കരോഗി എന്ന ഗാനം പാടികൊണ്ടായിരുന്നു വിവാഹം കഴിക്കുമോ എന്ന് വിക്കി ചോദിച്ചത് .ഇതോടു കൂടിയ വിക്കി- കത്രീന പ്രണയം ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിക്കാൻ തുടങ്ങിയത്.

അമല പോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X