»   » ചരിത്ര സിനിമകള്‍ തിരഞ്ഞെടുക്കുന്നതിന് പിന്നിലൊരു കാരണമുണ്ടെന്ന് ഹോളിവുഡിലെ സൂപ്പര്‍നായിക!

ചരിത്ര സിനിമകള്‍ തിരഞ്ഞെടുക്കുന്നതിന് പിന്നിലൊരു കാരണമുണ്ടെന്ന് ഹോളിവുഡിലെ സൂപ്പര്‍നായിക!

Posted By:
Subscribe to Filmibeat Malayalam

ഹോളിവുഡ് സിനിമയിലെ മോശം സംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് താന്‍ ഇപ്പോഴും ചരിത്ര സിനിമകള്‍ക്ക് പിന്നാലെ സഞ്ചരിക്കുന്നതെന്ന് ഹോളിവുഡിലെ നമ്പര്‍ വണ്‍ താരങ്ങളിലൊരാളായ കെയ്‌റാ നൈറ്റിംഗ് ലി. ഇപ്പോഴത്തെ കഥകളില്‍ സ്ത്രീ കഥാപാത്രങ്ങളെ ഉപദ്രവിക്കുന്ന തരത്തിലെ രംഗങ്ങള്‍ ഉണ്ടാവാറുണ്ടെന്നും താരം പറയുന്നു. ലൈംഗികാത്രികമങ്ങള്‍ ഇപ്പോഴും തുടരുന്നതിന് പിന്നിലെ കാരണവും ഇതാണെന്ന് താരം പറയുന്നു.

മമ്മൂട്ടിയുടെ ഉറപ്പില്‍ മോഹന്‍ലാല്‍ 'ബിലാത്തിക്കഥ'യിലേക്ക്, അതിഥിയായെത്തുന്ന മൂന്നാമത്തെ സിനിമ!

പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ എന്ന സിനിമയിലൂടെ പ്രേക്ഷകമനം കവര്‍ന്ന കെയ്‌റയുടെ അടുത്ത സിനിമയാണ് കോളറ്റ്. മികച്ച പ്രതികരണം നേടിയ ചിത്രത്തിന് ശേഷം കോളറ്റ് എന്ന സിനിമയിലാണ് താരം അഭിനയിക്കുന്നത്. ഫ്രഞ്ച് നോവലിസ്റ്റായ ഗബ്രിയേല്‍ കോളറ്റിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ് കോളറ്റ് ഒരുക്കുന്നത്. അടുത്തിടെയായി ഹോളിവുഡില്‍ സ്ത്രീ പ്രാതിനിധ്യം കൂടിയിട്ടുണ്ടെന്നും കെയ്‌റ വ്യക്തമാക്കുന്നു.

Keira Knightly

അടുത്ത കാലത്ത് തന്നെ തേടിയെത്തിയിട്ടുള്ള കഥാപാത്രങ്ങളില്‍ മിക്കവയും ഇത്തരത്തിലുള്ളതായിരുന്നില്ലെന്നും താരം കെയ്‌റ പറയുന്നു. സിനിമയെക്കുറിച്ച് അധികം അറിയില്ലെങ്കിലും ചരിത്രവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് തന്റെ താല്‍പര്യമെന്നും അവര്‍ വ്യക്തമാക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന അനിഷ്ട സംഭവങ്ങളെക്കുറിച്ച് പലരും തുറന്ന് പറഞ്ഞിരുന്നു. അതിനിടയിലാണ് സ്വന്തം നിലപാട് വ്യക്തമാക്കി കെയ്‌റയും രംഗത്തെത്തിയത്.

English summary
Keira Knightley: Women in modern films are 'always being raped'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam