»   »  ശരീര സൗന്ദര്യത്തില്‍ സന്തുഷ്ടയാണെന്ന് ഹോളിവുഡ് ടെലിവിഷന്‍ താരം ഗ്ലോയ് കര്‍ദാഷിയാന്‍

ശരീര സൗന്ദര്യത്തില്‍ സന്തുഷ്ടയാണെന്ന് ഹോളിവുഡ് ടെലിവിഷന്‍ താരം ഗ്ലോയ് കര്‍ദാഷിയാന്‍

Posted By: Ambili
Subscribe to Filmibeat Malayalam

നടിമാരുടെ ഏറ്റവും വലിയ ആത്മവിശ്വാസം എന്നത് ശരീരഭാരം ആകര്‍ഷകമായും അനുയോജ്യമായും നിലനിര്‍ത്താന്‍ കഴിയുക എന്നതാണ്.പലരും നേരിടുന്ന പ്രധാന വെല്ലുവിളിയും അതു തന്നെയാണ്.

എന്നാല്‍ ആരും ഇക്കാര്യത്തില്‍ സന്തുഷ്ടരാവുന്നത് കുറവാണ്. എന്നാല്‍ ഹോളിവുഡ് ടെലിവിഷന്‍ താരവും മോഡലുമായ ഗ്ലോയ് കര്‍ദാഷിയാന്‍ തന്റെ ശരീരഭാരത്തില്‍ സന്തുഷ്ടയാണെന്ന് പറയുന്നു.

ശരീര സൗന്ദര്യം നോക്കി നിരുത്സാഹപ്പെടുത്തുന്നവര്‍

അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ സംസാരിക്കവെ കര്‍ദാഷിയാന്‍ തന്റെ മനസ് തുറന്നു. അതിനിടെയാണ് താരം ശരീരഭാരം നിയന്ത്രിച്ച കാര്യം പറഞ്ഞത്. അതിശയകരമായ മാറ്റമാണ് താരത്തിനുണ്ടായത്. എന്നാല്‍ ശരീരഭാരം കൂടിയിരുന്നതിനാല്‍ മറ്റുള്ളവര്‍ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും താരം പറയുന്നു.

അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരുന്നത്

തനിക്ക് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരുന്നത് തന്റെ ഭുജങ്ങളായിരുന്നെന്നാണ് താരം പറയുന്നത്. ശരീരത്തിന് ഭംഗിയില്ലെന്ന് തോന്നിയിരുന്നത് അതിനാലാണ്.

ട്രോഫി പോലെയാണിപ്പോള്‍

തന്റെ ഭുജങ്ങള്‍ ഇപ്പോള്‍ ട്രോഫികള്‍ പോലെയാണെന്നാണ് കര്‍ദാഷിയാന്‍ പറയുന്നത്. ഇതിപ്പോള്‍ എല്ലാവരെയും കാണിക്കുന്നതിന് തനിക്ക് യാതൊരു മടിയുമില്ലെന്ന് താരം പറയുന്നു

ടി ഷര്‍ട്ട് വരെ ധരിച്ചു തുടങ്ങി

കഠിന അദ്ധ്വാനത്തിന്റെ ഫലമായി തനിക്കിപ്പോള്‍ ഇഷ്ടത്തിനനുസരിച്ച് വസ്ത്രങ്ങള്‍ ധരിക്കാമെന്ന് കര്‍ദാഷിയാന്‍ പറയുന്നു. എന്നാല്‍ ഇത് എളുപ്പമായിരുന്നില്ലെന്നും താരം പറയുന്നു.

English summary
Khloe Kardashian opens up regarding her body confidence issue and how she has shed almost 40 lbs.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam