»   » കില്‍ ബില്‍ സംവിധായകന് പ്രണയ സാഫല്യം, അതും 54ാം വയസില്‍!!! വധുവിന്റെ പ്രായം ഞെട്ടിക്കും???

കില്‍ ബില്‍ സംവിധായകന് പ്രണയ സാഫല്യം, അതും 54ാം വയസില്‍!!! വധുവിന്റെ പ്രായം ഞെട്ടിക്കും???

Posted By: Karthi
Subscribe to Filmibeat Malayalam

വിവാഹ മോചനങ്ങളും പുനര്‍വിവാഹങ്ങളും സിനിമ ലോകത്ത് പുതമയല്ല, പ്രത്യേകിച്ച് ഹോളിവുഡില്‍. പുതിയൊരു വിവാഹത്തിന്റെ വിശേഷങ്ങളാണ് ഹോളിവുഡില്‍ നിന്നും കേള്‍ക്കുന്നത്. കില്‍ ബില്‍ എന്ന വിഖ്യാത ചിത്രത്തിന്റെ സംവിധായകനും ഓസ്‌കാര്‍ ജേതാവുമായ ക്വന്റില്‍ ടറന്റീനോയാണ് 54ാം വയസില്‍ വിവാഹത്തിന് ഒരുങ്ങുന്നത്. എട്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇസ്രയേലി ഗായികയും 33 വയസുകാരിയുമായ ഡാനിയേല പിക്കിനെ വിവാഹം കഴിക്കുന്നത്. 

Quentin Tarantino

2009ല്‍ ടറന്റീനോയുടെ ഇന്‍ റിയസ് ബാസ്റ്റാര്‍ഡ് എന്ന ചിത്രത്തിന്റെ പ്രമോഷന് എത്തിയപ്പോഴായിരുന്നു ഇരുവരും പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇസ്രായേലി ന്യൂസ് പോര്‍ട്ടലാണ് ഇരുവരുടേയും വിവാഹ നിശ്ചയ കഴിഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്ത് വിട്ടത്. വെള്ളിയാഴ്ച രാത്രി ലോസ് ഏഞ്ചേല്‍സില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. വാര്‍ത്തകള്‍ സത്യമാണെന്ന് ഡാനിയേല ന്യൂസ് പോര്‍ട്ടലിനോട് പ്രതികരിച്ചു. 

പ്രതികാരത്തിന്റെ കഥ പറയുന്ന കില്‍ ബില്‍ സീരീസിലൂടെയായിരുന്നു ടറന്റീനോ ശ്രദ്ധ നേടുന്നത്. 1995ലും 2003ലും ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടിയ ടറന്റീനോയ്ക്ക് നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. എട്ടുവര്‍ഷം നീണ്ടുനിന്ന പ്രണയത്തില്‍ ഇടക്കാലത്ത് ചെറിയ അകല്‍ച്ചയുണ്ടായെങ്കിലും വീണ്ടും ഒന്നിക്കുകയായിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Oscar winning director and overall genius Quentin Tarantino, 54, has reportedly got engaged to girlfriend Daniela Pick. Daniela, 33, is the daughter of veteran Israeli musician Svika Pick, who confirmed the news.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam