കിം കർദാഷിനെ ആ വിവാദം വസ്ത്രം ധരിപ്പിച്ചത് മൂന്ന് പേർ ചേർന്ന്! വീഡിയോ വൈറൽ
ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ മാമാങ്കമാണ് മെറ്റ് ഗാലയിൽ നടക്കുന്നത്. താര സുന്ദരിമാരും മോഡൽസും പുത്തൻ ഫാഷൻ ട്രെൻഡുമായി റെഡ്കാർപ്പറ്റിൽ എത്തുന്നു.. ഇത്തവണത്തെ മെറ്റ് ഗാലയിലെ ക്യാമറ കണ്ണുകളിൽ ഇടം പിടിച്ച താരമായിരുന്നു അമേരിക്കൻ ടെലിവിഷൻ അവതാരകയും നടിയും മോഡലുമായ കിം കർദാഷിയ. ഫ്രഞ്ച് ഫാഷൻ ഡിസൈനറായ തിയറി മുഗ്ലർ അണിച്ചൊരുക്കിയ വസ്ത്രം അണിഞ്ഞുകൊണ്ടാണ് കിം റെഡ് കർപ്പറ്റിൽ എത്തിയത്. ഈ വസ്ത്രം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

ഇപ്പോൾ ഫാഷൻ കോളങ്ങളിൽ വൈറലാകുന്നത് വിവാദ വസ്ത്രധാരണത്തിന്റെ ദ്യശ്യങ്ങളാണ്. മൂന്ന് പേർ ചേർന്നാണ് താരത്തെ വസ്ത്രം ധരിപ്പിച്ചത്. ശരീരത്തിനോട് പറ്റി ചേർന്ന് കിടക്കുന്ന വസ്ത്രത്തിൽ കയറി കൂടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. അത് വിവരിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഈ വസ്ത്രം ധരിച്ച ശേഷം സാധാരണ രീതിയിൽ നടക്കാനോ ഇരിക്കാനോ പോലും സാധ്യമല്ല. അത്രയും ശ്രദ്ധിച്ചാണ് കിം ഈ വേഷം തെരഞ്ഞെടുത്തത്. മെറ്റ് ഗലായിൽ താരം ധരിച്ചിരുന്ന വസ്ത്രത്തിനെ കുറിച്ച് നിരവധി കമൻറുകൾ ഉയർന്നു വന്നിരുന്നു. ആ വസ്ത്രം ധരിക്കാനായി കിം തന്റെ വാരിയെല്ലുകൾ നീക്കം ചെയ്തുവെന്നു തരത്തിലുളള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ തന്റെ ശരീരത്തിലെ വടിവ് കൃത്യമമായി ഉണ്ടാക്കിയെടുത്തതല്ല ഭക്ഷണത്തിലൂടേയും വ്യായമത്തിലൂടേയും ഉണ്ടാക്കി എടുത്തതാണെന്ന് താരം അന്ന് പറഞ്ഞിരുന്നു.


Click it and Unblock the Notifications











