കിം കര്‍ദാഷിന് മാറിടത്തിന് മാത്രം ഒരു മേക്കപ്പ് മാന്‍!
ഒരു മോഡലിനെ സംബന്ധിച്ചിടത്തോളം മുഖമെന്നതുപോലെ തന്നെ ശരീര സൗന്ദര്യവും നിലനിര്‍ത്തേണ്ടതുണ്ട്. മോഡലിങ്ങിലായാലും സിനിമയിലായാലും മറ്റ് പൊതു പരിപാടികളിലായാലും ആള്‍ക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റാനും മാഗസിന്‍ കവറുകളില്‍ നിറഞ്ഞ് നില്‍ക്കാനും ഈ സെലിബ്രേറ്റികള്‍ക്ക് കരുത്ത് നല്‍കുന്നതിന് ഒരു മേക്കപ്പ് മാനുണ്ടാകും.
എന്നാല്‍ അവിടെയും ഹോളിവുഡ് സുന്ദരി കിം കര്‍ദാഷിന്‍ അല്പം കൂടി വലുതായേ ചിന്തിയ്ക്കൂ. മേക്കപ്പ് ഇടാതെ പുറത്തിറങ്ങാത്ത താരം, തന്റെ മാറിടത്തിന്റെ സൗന്ദര്യം നിലനിര്‍ത്തുന്നതിന് വേണ്ടി മാത്രം ഒരു മേക്കപ്പ് മാനെ നിര്‍ത്തിയിട്ടുണ്ടത്രെ. മിറര്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പൊതുവേദിയില്‍ ആള്‍ക്കാരുടെ ശ്രദ്ധയെ പറ്റി ഉത്തമ ബോധ്യമുള്ള കിം ഭര്‍ത്താവ് കെനിയന്‍ വെസ്റ്റിനോട് ആലോചിച്ച ശേഷമാണത്രെ ഈ കാര്യത്തിനായി ജെസ്സീക മിര്‍ഡിറ്റ എന്ന ആളെ നിയോഗിച്ചത്.
മിര്‍ഡിയുടെ രഹസ്യ സൂത്രങ്ങളാണ് അടുത്ത കാലത്ത് കിം കര്‍ദാഷിന്റെ മാറിടങ്ങളെ കൂടുതല്‍ ആകര്‍ഷമുള്ളതാക്കി മാറ്റാന്‍ സഹായിച്ചതത്രെ. അതേ സമയം ഏറെ സംസാരവിഷയമായ പിന്‍ഭാഗത്തിന് താരം കരുതലൊന്നും നല്‍കുന്നില്ലെന്നും മിറര്‍ പത്രം പറയുന്നു.


Click it and Unblock the Notifications











