»   » ഇനി മറയ്ക്കാനൊന്നുമില്ല, പൂര്‍ണ നഗ്നയായി മരത്തിന് മുകളില്‍ കിം കര്‍ദാഷിയാന്‍... ചിത്രം വൈറല്‍!

ഇനി മറയ്ക്കാനൊന്നുമില്ല, പൂര്‍ണ നഗ്നയായി മരത്തിന് മുകളില്‍ കിം കര്‍ദാഷിയാന്‍... ചിത്രം വൈറല്‍!

Posted By: Karthi
Subscribe to Filmibeat Malayalam

തന്റെ ശരീരം കൊണ്ട് എന്നും ആരാധകര്‍ക്ക് കാഴ്ചയുടെ വിരുന്ന നല്‍കിയിട്ടുള്ള താരമാണ് കിം കര്‍ദാഷിയാന്‍. അമേരിക്കന്‍ ടെലിവിഷന്‍ താരമായ കിം കര്‍ദാഷിയാന്‍ ഇത്തരം നഗ്നതാ പ്രദര്‍ശനം കൊണ്ട് നിരവധി തവണ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇക്കുറി ഞെട്ടിക്കലില്‍ ഒരു  പടി കൂടെ മുന്നേറിയിരിക്കുകയാണ് താരം. 

ആഴ്ച്ച ഒന്ന് പിന്നിട്ടിട്ടും 'പുള്ളിക്കാരന്' അനക്കമില്ല... തര്‍ക്കമില്ല ഓണം ആര്‍ക്കൊപ്പമെന്ന്..!

പൂര്‍ണ നഗ്നയായി ഒരു മരത്തിന് മുകളില്‍ കയറി നിന്നുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്താണ് കിം കര്‍ദാഷിയാന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഒരു ജോഡി ഷൂസ് മാത്രം

പൂര്‍ണ നഗ്നയായി മരത്തില്‍ കയറുന്ന പോസിലുള്ള ചിത്രമാണ് കിം കര്‍ദാഷിയാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ജോഡി ഷൂസ് മാത്രമാണ് താരത്തിന്റെ ശരീരത്തില്‍ ആകെയുള്ളത്.

ആരാധകര്‍ ഏറ്റെടുത്തു

പുതിയ ചിത്രത്തെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിന് ലൈക്കുകും ഷെയറുകളും പെരുകുകയാണ്. ഇതിനകം 14 ലക്ഷത്തിലധികം ലൈക്കുകളും 25500ല്‍ അധികം കമ്മന്റുകളും ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു.

വെറും നഗ്ന ചിത്രമല്ല

വെറുമൊരു നഗ്ന ചിത്രമല്ല അത്. നിഴലും വെളിച്ചവും സമര്‍ത്ഥമായി ഉപയോഗിക്കപ്പെട്ട ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണിത്. സെപ്തംബര്‍ ഏഴിന് 20 വര്‍ഷം പൂര്‍ത്തിയാകുന്ന ബുക്കിന് വേണ്ടി പകര്‍ത്തിയതാണ് ഈ ചിത്രം.

സമ്മിശ്ര പ്രതികരണം

ആരാധകര്‍ക്കായി താരം ഇന്‍സ്റ്റഗ്രാമില്‍ പോസ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം രൂക്ഷ വിമര്‍ശനമുള്ള കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

ശരീരം ക്ഷേത്രം

ശരീരം ദൈവമിരിക്കുന്ന ക്ഷേത്രം പോലെ പരിപാലിക്കണമെന്നായിരുന്നു ഒരാളുടെ കമന്റ്. കിം ഒരു അമ്മയാണെന്നും കുട്ടികളെ വച്ച് ചിന്തിക്കുമ്പോള്‍ ഇതല്‍പ്പം കടന്ന് പോയെന്നും ഒരു കമന്റില്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

ശ്രദ്ധ തെറ്റിക്കും

അമേരിക്കയില്‍ കനത്ത നാശം വിതച്ച കൊടുങ്കാറ്റ് വാര്‍ത്തകളുടെ ശ്രദ്ധ പോലും ഈ ചിത്രം തെറ്റിക്കുമെന്ന് ഒരാള്‍ കുറിച്ചപ്പോള്‍ വന്‍ നാശനഷ്ടങ്ങളേക്കുറിച്ചുള്ള ചര്‍ച്ചകള്‍ പോലും കിം ഇല്ലാതാക്കുമെന്നാണ് ഒരാള്‍ ചിത്രത്തിന് കമന്റ് ചെയ്തത്.

ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നു

സെക്‌സി ഫോട്ടോ ഷൂട്ടുകള്‍ തന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടാണ് താന്‍ പതിവായി നഗ്നയാകുന്നതെന്നാണ് കിം കര്‍ദാഷിയാന്‍ പറയുന്നത്. ചിലര്‍ ഇത് ഇഷ്ടപ്പെടില്ലായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കുട്ടികളെ കാണിക്കും

ചില കാര്യങ്ങള്‍ താന്‍ കുട്ടികളെ കാണിക്കാറുണ്ട്. എന്നാല്‍ മറ്റ് ചിലത് അവരില്‍ നിന്ന് മറച്ച് വയ്ക്കാറുണ്ട്. ഇത് അല്പം കടന്ന കൈയായിപ്പോയെന്ന് വിമര്‍ശിച്ചാലും തനിക്ക് കുഴപ്പമില്ലെന്ന് കിം കര്‍ദാഷിയാന്‍ പറയുന്നു.

ഇൻസ്റ്റഗ്രാം പോസ്റ്റ്

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം കാണാം.

English summary
Kim Kardashian is at one with nature as she goes totally NUDE while climbing up branches in scintillating snapshot for new art book.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam