രണ്ട് ദിവസം മുൻപ് ഒതുങ്ങിയ ശരീരവുമായി മെറ്റ് ഗാലയിൽ!! നാലാമത്തെ കുഞ്ഞ് പിറന്ന സന്തോഷവുമായി കിം
ലോകത്തില ഏറ്റവും വലിയ ഫാഷൻ മാമങ്കമാണ് മെറ്റ് ഗാലിയയിൽ നടന്നത്. നൂതന ഇനം ഫാഷന് ട്രെന്റുമായി താര സുന്ദരിമാർ റാമ്പിൽ എത്തുന്നത്. പുതിയ ഫാഷൻ ട്രെന്റുകൾ ലോകത്തിനു മുന്നിൽ തുറന്നു കാട്ടാനുളള ഒരു മനോഹരമായവേദിയാണ് മെറ്റ് ഗാലയിൽ അരങ്ങേറുന്നത്. ഇത്തവണത്തെ മെറ്റ് ഗാലയിലെ ക്യാമറ കണ്ണുകളിൽ ഇടം പിടിച്ച താരമായിരുന്നു അമേരിക്കൻ ടെലിവിഷൻ അവതാരകയും നടിയും മോഡലുമായ കിം കർദാഷിയ. ഫ്രഞ്ച് ഫാഷൻ ഡിസൈനറായ തിയറി മുഗ്ലർ അണിച്ചൊരുക്കിയ വസ്ത്രം അണിഞ്ഞുകൊണ്ടാണ് കിം റെഡ് കർപ്പറ്റിൽ എത്തിയത്. സോഷ്യൽ മീഡിയയിൽ ഇടം പിടിച്ച താരം ഇപ്പോഴിത ഒരു സന്തോഷ വാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ്.

കിമ്മിനും ഗായകൻ കെയിൻ വെസ്റ്റിനും നാലാമത്തെ കുഞ്ഞ് പിറന്നിരിക്കുകയാണ്. വാടക ഗർഭധാരണലൂടെയാണ് താര ദമ്പതികൾക്ക് കുഞ്ഞ് പിറന്നിരിക്കുന്നത്. കിമ്മിന്റെ സഹോദരി യാണ് ആൺകുഞ്ഞ് പിറന്ന സന്തോഷ വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. 2014 ആയിരുന്നു കിമ്മും കെയിനും വിവാഹിതരാകുന്നത്. ഇവരുടെ രണ്ടാമത്തെ കുഞ്ഞും വാടര ഗർഭപാത്രത്തിലൂടെയാണ് ജനിച്ചത്. എന്നാൽ നാലമത്തെ കുഞ്ഞ് ജനിച്ച ശേഷമാണ് കുട്ടിയുടെ ജനനത്തെ കുറിച്ചുളള സത്യം പുറത്തു വിടുന്നത്.
മെറ്റ് ഗലായിൽ താരം ധരിച്ചിരുന്ന വസ്ത്രത്തിനെ കുറിച്ച് നിരവധി കമൻറുകൾ ഉയർന്നു വന്നിരുന്നു. ആ വസ്ത്രം ധരിക്കാനായി കിം തന്റെ വാരിയെല്ലുകൾ നീക്കം ചെയ്തുവെന്നു തരത്തിലുളള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ തന്റെ ശരീരത്തിലെ വടിവ് കൃത്യമമായി ഉണ്ടാക്കിയെടുത്തതല്ല ഭക്ഷണത്തിലൂടേയും വ്യായമത്തിലൂടേയും ഉണ്ടാക്കി എടുത്തതാണെന്ന് താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications











