മൂന്നെണ്ണവും നിലനിന്നില്ല; ഹോളിവുഡ് നടി നാലാമത്തെ കാമുകനെ അന്വേഷിക്കുന്നു

By Gokul

അമിത ശരീരപ്രദര്‍ശനത്തിലൂടെ ആരാധകരുടെ മനോനില തെറ്റിക്കുന്ന ഹോളിവുഡ് നടിയും പാട്ടുകാരിയും മോഡലുമായ കെയ്ല്‍ മിനോഗ് നാലാമത്തെ കാമുകനെ അന്വേഷിക്കുകയാണെന്ന് റിപ്പോര്‍ട്ട്. മിററിന് നല്‍കിയ അഭിമുഖത്തില്‍ നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്ന്. വയസ് 46 ആയെങ്കിലും താനിപ്പോഴും പ്രണയാതുരയാണെന്ന് നടി പറയുന്നു.

ഐഎന്‍എക്‌സ്എസ് പാട്ടുകാരന്‍ മൈക്കല്‍ ഹച്ചന്‍സ്, ഫ്രഞ്ച് നടന്‍ ഒളിവര്‍ മാര്‍ട്ടിനസ് തുടങ്ങിയവര്‍ മിനോഗിന്റെ മനംകവര്‍ന്ന് പ്രണയം ആഘോഷിച്ചവരാണ്. സ്പാനിഷ് മോഡല്‍ ആന്ദ്രേസ് വെലെന്‍ കോസോ ആയിരുന്നു ഇക്കൂട്ടത്തില്‍ ഒടുവിലത്തെ വ്യക്തി. എന്നാല്‍ ഒന്നും അധികകാലം നീണ്ടുനിന്നിരുന്നില്ല. അവസാന കാമുകനെ പിരിഞ്ഞ് ഇപ്പോള്‍ രണ്ടുവര്‍ഷമാകാറായി. അതിനിടയിലാണ് മറ്റൊരു കൂട്ടുവേണമെന്ന് നടി ആഗ്രഹിക്കുന്നത്.

kylie-minogue

മൂന്നുപേരുടെ പ്രണയവും വേര്‍പെടാനുണ്ടായ കാരണത്തെക്കുറിച്ച് താനിപ്പോള്‍ ബോധവതിയാണെന്ന് കെയ്ല്‍ പറയുന്നു. മുന്‍പുണ്ടായതുപോലുള്ള തെറ്റുകള്‍ ആവര്‍ത്തിക്കില്ല. ജീവിതത്തില്‍ തുണയില്ലാതിരിക്കുന്നത് ദു:ഖകരമായ അവസ്ഥയാണെന്ന് മനസിലാക്കുന്നു. വെറും കാമുകനല്ല, ജീവിതകാലം മുഴുവന്‍ നീളുന്ന ഒരു കാമുകനുവേണ്ടിയുള്ള അന്വേഷണത്തിലാണ് താനിപ്പോഴെന്നും അവര്‍ വ്യക്തമാക്കി.

കാമുകന്റെ പ്രായമൊന്നും കെയ്ല്‍ കാര്യമാക്കുന്നില്ല. തന്നെ ആവോളം പ്രണയിക്കുന്നയാളാകണമെന്നാണ് പ്രധാന നിബന്ധന. ജീവിത്തിലെ പ്രധാന വഴിത്തിരിവില്‍ എത്തി നില്‍ക്കുന്ന ഘട്ടമാണ്. ഒരു കൂട്ടിനുവേണ്ടി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന സമയവും ഇതാണെന്ന് കെയ്ല്‍ മാധ്യമത്തോട് തുറന്നു പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X