പോപ്പ് താരം ലേഡി ഗാഗയ്ക്ക് ഒരു രഹസ്യം പറയാനുണ്ട്
താന്‍ മാനഭംഗത്തിന് ഇരയായെന്ന് ഒരു താര സുന്ദരി വെളിപ്പെടുത്തിയിരിക്കുന്നു. ആ താരം ആരാണെന്ന് അറിയണ്ടെ. പോപ്പ് താരം ലേഡി ഗാഗ ആണ് ഒരു മടിയും ഇല്ലാതെ ഈ സത്യം പുറത്തു വിട്ടത്. തന്റെ പത്തൊന്‍പതാം വയസ്സില്‍ താന്‍ മാനഭംഗത്തിന് ഇരയായിട്ടുണ്ടെന്ന് ആണ് ലേഡി ഗാഗ പറഞ്ഞിരിക്കുന്നത്.
പ്രായം ചെന്ന ഒരു യുവാവാണ് തന്നെ പീഡിപ്പിച്ചതെന്നും ലേഡി ഗാഗ പറഞ്ഞു. ആ സംഭവം തന്നെ വല്ലാതെ മാനസികമായി തളര്‍ത്തി. 2013ല്‍ പുറത്തിറങ്ങിയ ആര്‍ട്ട് പോപ്പ് എന്ന ആല്‍ബത്തിലെ സൈ്വന്‍ എന്ന ഗാനം തന്റെ പ്രതിഷേധം ആയിരുന്നുവെന്നും താരം വ്യക്തമാക്കി. പീഡനം നടന്നതിനു ശേഷം ഒരിക്കല്‍ ആ അക്രമിയെ താന്‍ കണ്ടിട്ടുണ്ടെന്നും ലേഡി പറഞ്ഞു.

ഒരു ഷോപ്പിങ് മാളില്‍ നിന്നും അയാളെ കണ്ട ലേഡി ഗാഗ അന്ന് ഭയന്നു വിറച്ചിരുന്നു എന്നും വെളിപ്പെടുത്തി. ഇപ്പോഴും തന്റെ ജീവിതത്തില്‍ ഒരു കരിനിഴല്‍ ആയി നില്‍ക്കുന്ന സംഭവം ആണ് അതെന്നും താരം പറഞ്ഞു. ആ ഭീതിയില്‍ നിന്നും തനിക്കൊരു ആശ്വാസം കിട്ടാന്‍ വേണ്ടി ആണ് ഇപ്പോള്‍ സംഭവം വെളിപ്പെടുത്തുന്നതെന്നും താരം അറിയിച്ചു.
അമേരിക്കന്‍ പോപ്പ് രംഗത്തെ താര രാണി ആണ് ലേഡി ഗാഗ. റാമ്പിലെത്തി പ്രേക്ഷകരെ കൈയിലെടുക്കാന്‍ താരത്തിന് സെക്കന്‍ഡുകള്‍ മതി. ഒരുപാട് പുരസ്‌ക്കാരങ്ങളും താരം വാങ്ങി കൂട്ടിയിട്ടുണ്ട്. ഗ്രാമി അവാര്‍ഡ്, എം.ടി.വി മ്യൂസിക് അവാര്‍ഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ താരത്തെ തേടി എത്തിയിട്ടുണ്ട്.


Click it and Unblock the Notifications











