»   » തന്റെ മകള്‍ ലോക പ്രശസ്ത നടിയാണെന്ന് വൈകിയറിഞ്ഞ അമ്മയുടെ പ്രതികരണം അമ്പരിപ്പിക്കുന്നു !!!

തന്റെ മകള്‍ ലോക പ്രശസ്ത നടിയാണെന്ന് വൈകിയറിഞ്ഞ അമ്മയുടെ പ്രതികരണം അമ്പരിപ്പിക്കുന്നു !!!

Posted By: Ambili
Subscribe to Filmibeat Malayalam

നമ്മുടെ നാട്ടില്‍ സിനിമയില്‍ അഭിനയിക്കുന്നത് വളരെ വലിയ കാര്യമാണ്. നടി, നടന്മാരുടെ കുടുംബംഗങ്ങളും സുഹൃത്തുക്കളും അത് ആഘോഷിച്ച് നടക്കുകയും ചെയ്യും. എന്നാല്‍ തന്റെ മകള്‍ ലോക പ്രശ്‌സതയായ നടി ആണെന്ന് ഒരമ്മ അറിഞ്ഞത് വളരെ വൈകിയായിരുന്നു.

ഹോളിവുഡിലെ പ്രശസ്ത നടി ലി സ്യുഡോക്‌സാണ് താനൊരു സിനിമ നടിയാണെന്ന് പറഞ്ഞ് അമ്മയെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. 31-കാരിയായ നടി 'മിഷന്‍ ഇംപോസിബിള്‍-ഗോസ്റ്റ് പ്രോട്ടോക്കോള്‍' 'സ്‌പെക്ച്ചര്‍' ഇന്‍ഗ്ലോറിയസ് ബസ്റ്റാര്‍ഡ്‌സ്, ഉള്‍പ്പെടെ നിരവധി ഹിറ്റ് ഹോളിവുഡ് മൂവികള്‍ അഭിനയിച്ചു കഴിഞ്ഞു. എന്നാല്‍ തന്റെ അമ്മയോട് താന്‍ നടിയാണെന്ന് കാര്യം താരം പറഞ്ഞിരുന്നില്ല.

 lea-seydoux

എന്നാല്‍ ശരിക്കും അമ്പരിപ്പിച്ചത് നടിയുടെ അമ്മയാണ്. നീ എന്താണ് ഇപ്പോള്‍ ചെയ്യുന്നതെന്ന അമ്മയുടെ ചോദിത്തിന് താനിപ്പോള്‍ 'മിഷന്‍ ഇംപോസിബിള്‍' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി കാനഡയില്‍ പോവാന്‍ ഒരുങ്ങുകയാണെന്നാണ് താരം പറഞ്ഞത്. ഒരു നിമിഷം നിശ്ചലയായി നിന്ന ശേഷം അമ്മ അതില്‍ നീരസം ഒന്നും പ്രകടിപ്പിച്ചില്ലെന്നും അതിനുള്ള അനുമതി നല്‍കുകയായിരുന്നു എന്നുമാണ് താരം പറയുന്നത്.

എന്റെ അമ്മ എപ്പോളും അവരുടെതായ ലോകത്താണെന്നും എന്നെ പോലെ അമ്മയും ഒരു സ്വപ്‌ന സഞ്ചാരിയാണെന്നും താരം പറയുന്നു. എന്റെ കുടുംബം ഒരിക്കലും താനൊരു നടി ആയിരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. പിതാവ് ടെക്‌നോളജിയില്‍ താല്‍പര്യമുള്ളയാള്‍ ആണെന്നും തങഅങളുടെ കുടുംബത്തിന് അഭിനയം ആവശ്യമുള്ള ഒന്നായിരുന്നില്ല എന്നും താരം പറയുന്നു.

English summary
Lea Seydoux reveals that her mother Valerie didn't realise for long that Lea is actually an actress.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam