»   » ടൈറ്റാനിക്കിലെ ജാക്കും റോസും ഒരുപാട് മാറി പോയി! ഈ ചിത്രങ്ങള്‍ കണ്ടാല്‍ ആരെങ്കിലും വിശ്വസിക്കുമോ?

ടൈറ്റാനിക്കിലെ ജാക്കും റോസും ഒരുപാട് മാറി പോയി! ഈ ചിത്രങ്ങള്‍ കണ്ടാല്‍ ആരെങ്കിലും വിശ്വസിക്കുമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

പ്രണയത്തിന് വലിയൊരു രൂപം നല്‍കി കൊണ്ട് മാതൃകയായി തീര്‍ന്ന ജോഡികളാണ് ടൈറ്റനിക്കിലെ ജാക്കും റോസും. ലോകത്തെ നടുക്കിയ കപ്പല്‍ ദുരന്തം മിനിസ്‌ക്രീനിലെത്തിയപ്പോള്‍ ജയിംസ് കാമറൂണ്‍ എന്ന നാമം വാഴ്ത്തപ്പെടുകയായിരുന്നു. ഒപ്പം ലിയനാര്‍ഡോ ഡികാപ്രിയോ, കേറ്റ് വിന്‍സ്ലെറ്റ് എന്നീ താരങ്ങള്‍ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് എത്തുകയും ചെയ്തു.

സിനിമയിലെ പോലെയാണ് അച്ഛനും അമ്മയും ജീവിതത്തിലും പെരുമാറുന്നത്! പ്രമുഖ താരപുത്രന്റെ വെളിപ്പെടുത്തല്‍!

1997 ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക്കിന് ശേഷം റെവലൂഷണറി റോഡ് എന്ന സിനിമയില്‍ കേറ്റും ഡികാപ്രിയോയും ഒന്നിച്ചിരുന്നു. വീണ്ടും ഇരു താരങ്ങളും ഒരു കൂടി കാഴ്ച നടത്തിയിരിക്കുകയാണ്. ഇന്നും ആ പഴയ ജാക്കിനെയും റോസിനെയും ആളുകള്‍ സ്‌നേഹിക്കുന്നുണ്ടെന്ന് കാണിച്ചു കൊണ്ട് അവരുടെ പുതിയ ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.

ടൈറ്റാനിക്

ടൈറ്റാനിക് എന്ന കപ്പല്‍ അതിന്റെ കന്നി യാത്രയില്‍ തന്നെ മഞ്ഞു മലയില്‍ ഇടിച്ചു തകരുകയായിരുന്നു. പിന്നീട് ലോകത്തെ നടുക്കിയ വലിയൊരു കപ്പല്‍ ദുരന്തമായി ടൈറ്റാനിക് വിശേഷിക്കപ്പെടുകയും ചെയ്തിരുന്നു.

സിനിമയായി


ജയിംസ് കാമറൂണ്‍ എന്ന സംവിധായകന്‍ ടൈറ്റാനിക്കിനെ സിനിമയാക്കി മിനിസ്‌ക്രീനിലെത്തിച്ചതോട് കൂടി കപ്പല്‍ ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളം ഉണ്ടായിരുന്നെന്ന് കണ്ട് ലോകം തന്നെ ഞെട്ടി പോയിരുന്നു.

അനശ്വര പ്രണയം

ടൈറ്റാനിക്ക് സിനിമയിലെ ഏറ്റവും ആകര്‍ഷണമായിരുന്ന കാര്യം ജാക്ക് എന്ന യുവാവിന് റോസ് എന്ന യുവതിയോടുള്ള പ്രണയമായിരുന്നു. മരണം തോല്‍പ്പിച്ചു കളഞ്ഞ അവരുടെ പ്രണയം ഇന്നും മാതൃകയായി തുടരുകയാണ്.

വീണ്ടും കണ്ടുമുട്ടിയപ്പോള്‍


ചിത്രത്തില്‍ ജാക്കും റോസുമായി അഭിനയിച്ച ഡികാപ്രിയോയും കേറ്റും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. ഇരുവരുടെയും കൂടി കാഴ്ച വീണ്ടും ശ്രദ്ധിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്.

പൊതുപരിപാടിയില്‍


കാലവസ്ഥ സംരക്ഷണവുമായി ബന്ധപ്പെട്ടിട്ടുള്ള ഫണ്ട റെയ്‌സിങ്ങിന്റെ ഭാഗമായി ഫ്രാന്‍സില്‍ നിന്നുമായിരുന്നു ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. താരങ്ങളുടെ പുതിയ ചിത്രങ്ങള്‍ അതിനിടയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു.

വലിയ മാറ്റം

വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞതോട് കൂടി ഇരുതാരങ്ങളും ഒരുപാട് മാറി പോയിരുന്നു. ഡികാപ്രിയോയുടെ എസ്‌റ്റേറ്റില്‍ നിന്നുമാണ് ഇരുവരും കണ്ടുമുട്ടിയത്. ബിക്കിനിയണിഞ്ഞ് കേറ്റും ബര്‍മുഡയുമായി ഡികാപ്രിയോയുടെയും ചിത്രങ്ങളായിരുന്നു പുറത്ത് വന്നത്.

Jack And Rose Again!

റെവല്യൂഷണറി റോഡ്

1997 ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക്കിന് ശേഷം ഡികാപ്രിയോയും കേറ്റും 2008 ല്‍ റെവല്യൂഷണറി റോഡ് എന്ന സിനിമയിലൂടെ ഒന്നിച്ചഭിനയിച്ചിരുന്നു.

English summary
Lenoardo Dicaprio And Kate Winslet Hit The Pool Together

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam