കൊവിഡ് 19: ഹോളിവുഡിന്റെ എവർഗ്രീൻ പ്രണയനായകനും കാമുകിയും ഹോം ക്വാറന്റൈനിൽ

കൊവിഡ് 19 ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ഹോളിവുഡ് സിനിമ മേഖലയെയാണ്. നിരവധി താരങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ നിരവധി പേർ ഹോം ക്വാറന്റൈനിലുമാണ്. അതേസമയം കൊറോണ വൈറസ് ബാധിതരായ താരങ്ങൾ സാധാരണ ജീവിത്തിലേയ്ക്ക് മടങ്ങിഎത്തുകയാണെന്നുളള ശുഭകാരമായ റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇപ്പോഴിത മറ്റൊരു താരജോഡികൾ കൂടി ഹോം ക്വാറന്റൈനിലേയ്ക്ക് പോയിരിക്കുകയാണ്.

Leonardo DiCaprio

യുഎസിൽ രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് നടൻ ലിയോനാർഡോ ഡികാപ്രിയോയും കാമുകി കാമില മോറോണിയുമാണ് ഹോം ക്വാറന്റൈനിലേയ്ക്ക് പോയിരിക്കുന്നത് .യുഎസ് വീക്കിലാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവർ രണ്ടും പോരും ഒരുമിച്ചാണെന്നും സ്വാകര്യത നിലനിർത്തി മറ്റ് ഹോളിവുഡ് ജോഡികളെപ്പോലെ സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ പ്രസിദ്ധീകരിക്കാന്‍ ഇരുവര്‍ക്കും താല്‍പര്യമില്ലെന്നും യു എസ് വീക്കിലി റിപ്പോർട്ട് ചെയ്യുന്നു. താരജോഡികൾ
ലോസ് ആഞ്ചലസിലെ വസതിയിലാണുള്ളത്. ഡികാപ്രിയോയുടെ ക്വാറന്റൈൻ ആരാധകർക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്നാൽ കൂടുതൽ വിവരം പുറത്തു വന്നിട്ടില്ല.

ഗോസിപ്പ് കോളങ്ങളിൽ നിറസാന്നിധ്യമാണ് 44 കാരനായ ലിയോനാർഡോ ഡികാപ്രിയോ. തന്നെക്കാൾ 25 വയസിന് ഇളപ്പമുള്ള കാമിലയുമായുളള ബന്ധം ടൈറ്റാനിക് നായകൻ തന്നെയാണ് വെളിപ്പെടുത്തിയത്. നേരത്തെ മുതൽ ഗോസിപ്പ് കോളങ്ങളിൽ ഇവരുടെ പേര് സജീവമായിരുന്നെങ്കിലും . പ്രണയം തുറന്ന് സമ്മതിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല. എന്നാൽ ഒടുവിൽ തുറന്ന് സമ്മതിക്കുകയായിരുന്നു. കാമുകിയ്ക്കൊപ്പമുള്ള നടന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും ഹോളിവുഡ് കോളങ്ങളിലും വൈറലാണ്.

നിലവില്‍ അമേരിക്കയില്‍ 46,168 പേര്‍ക്ക് രോഗം ബാധിക്കുകയും 582 പേര്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മാത്രം 29 പേരാണ് മരിച്ചത്. കൊവിഡ് 19 രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കാണ് യുഎസ് സര്‍ക്കാര്‍ തയ്യാറാവുകയാണ്.

ടോം ഹങ്ക്സ്സ്, ഭാര്യ റീത്ത, ജെയിംസ് ബോണ്ട് താരം വോള്‍ഗ, ഗെയിം ഓഫ് ഓഫ് ത്രോൺസ് താരം ഹിവ്ജു, ഇദ്രിസ് എൽബ, നടി ഇന്ദിര വർമ, ഹോളിവുഡിലെ വിവാദ നിർമ്മാതാവ് ഹാർവി വെയിന്‍സ്റ്റെൻ എന്നിവർക്ക് കൊറോണ സ്ഥീരികരിച്ചിട്ടുണ്ട്. ഇതിൽ നടൻ ടോം ഹങ്ക്സ്സ്, ഭാര്യ റീത്തയും സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വരുകയാണ്. ചികിത്സയിലായിരുന്ന ഹങ്ക്സ്സും ഭാര്യ റീത്തയും ഹോസ്പിറ്റൽ വിട്ടിട്ടുണ്ട്. വീട്ടിലെത്തിയാലും സ്വയം ഐസൊലേഷനിലായിരിക്കുമെനന് ഇവർ വെളിപ്പെടുത്തിയിരുന്നു.

Read more about: coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X