കേരളത്തിലെ പ്രളയം ഹോളിവുഡിലും ചർച്ചയാകുന്നു!! ആശങ്ക അറിയിച്ച് നടൻ....

ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ ഡികാപ്രിയോ പരിസ്ഥിതി പ്രവര്‍ത്തകനും കൂടിയാണ്.

കേരളത്തിലുണ്ടായ പ്രളയക്കെടുതിയിൽ ആശങ്ക പങ്കുവെച്ച് ഹോളിവുഡ് താരം ലിയാനാർഡേ ഡികാപ്രിയോ. കേരളത്തിലുണ്ടായ പ്രളയത്തെ കുറിച്ച് അന്തരാഷ്ട്ര മാധ്യമങ്ങളിലുണ്ടായ വാർത്തകളിൽ നിന്നാണ് വിവരം താരത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഓസ്ക്കാർ പുരസ്കാര ജേതാവായ ഡികാപ്രിയോ പരിസ്ഥിതി പ്രവര്‍ത്തകൻ കൂടിയാണ്.

leonardo dicaprio

കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ഒരു ഡോക്യൂമെന്ററി ചെയ്യുന്നതിന്റെ ഭാഗമായി ഡികാപ്രിയോ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനെ കുറിച്ച് ബോധവൽക്കരണം നടത്താനും വിഷയത്തിൽ അന്തരാഷ്ച്രത്തലത്തിൽ നടക്കുന്ന പ്രോജക്ടുകളെ ഏകീകരിക്കാനും ദി ലിയനാര്‍ഡോ ഡികാപ്രിയോ ഫൗണ്ടേഷന്‍ എന്ന സംരംഭവും നടന്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഡികാപ്രിയോ ഫൗണ്ടഷന്‍ ഒട്ടനവധി പരിപാടികള്‍ സംഘടിപ്പിക്കാറുമുണ്ട്.

കേരളത്തിലുണ്ടായ ദുരന്തം അന്തർദേശീയ തലത്തിൽ തന്നെ വൻ വാർത്തയായിരിക്കുകയാണ്. അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് പ്രളയത്തെക്കുറിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. കേരളത്തിനെ സഹായിച്ച് വിദേശ രാജ്യങ്ങളായ ഓമാൻ യുഎഇ എന്നിവർ രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X