15 വര്‍ഷത്തോളമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ല: ലിന്‍ഡ ഹാമില്‍ടണ്‍
ഹോളിവുഡില്‍ ടെര്‍മിനേറ്റര്‍ സീരിസിലൂടെ ശ്രദ്ധേയയായ താരമാണ് ലിന്‍ഡ ഹാമില്‍ടണ്‍. സിനിമയിലെ സാറോ കോണര്‍ എന്ന കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ലിന്‍ഡ നടത്തിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നായിരുന്നു നടി തുറന്നുപറഞ്ഞത്.

കഴിഞ്ഞ 15 വര്‍ഷത്തോളമായി ഞാന്‍ ബ്രഹ്മചാരിയായി കഴിയുകയാണെന്ന് നടി പറയുന്നു. വഴി നഷ്ടപ്പെട്ടയാള്‍ക്ക് ഇതൊന്നും വലിയ കാര്യമല്ല. എന്റെ കാര്യത്തില്‍ ഇത് തീരെ ബാധിച്ചിട്ടില്ല. നടി പറഞ്ഞു. അഭിമുഖത്തില്‍ ഇനി തന്റെ എറ്റവും പ്രിയപ്പെട്ട കലാകാരനായ കെഹിന്‍ഡ് വിലെയില്‍ നിന്നുളള വിവാഹാലോചന മാത്രമേ താന്‍ സ്വീകരിക്കുകയൂളളുവെന്നും 62കാരിയായ നടി വ്യക്തമാക്കിയിരുന്നു.

ബ്രൂസ് അബോട്ടുമായിട്ടായിരുന്നു ലിന്‍ഡയുടെ ആദ്യ വിവാഹം. ഏഴ് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്ന് 1997ല്‍ ജെയിംസ് കാമറൂണിനെ വിവാഹം ചെയ്തെങ്കിലും 1999ല്‍ ഇവര്‍ വേര്‍പിരിയുകയായിരുന്നു, ഒരിടവേളയ്ക്ക് ശേഷം ഹോളിവുഡില്‍ വീണ്ടും സജീവമാകുകയാണ് നടി. ടെര്‍മിനേറ്റര്‍ സീരിസിലെ പുതിയ ചിത്രമായ ടെര്‍മിനേറ്റര്‍ ഡാര്‍ക്ക് ഫേറ്റിലൂടെയാണ് ലിന്‍ഡ ഹാമില്‍ട്ടണ്‍ വീണ്ടും തിരിച്ചെത്തുന്നത്.

നവംബര്‍ ഒന്നിനാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ആര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍ ഉള്‍പ്പെടെയുളള താരങ്ങളെല്ലാം ഇത്തവണയും ചിത്രത്തില്‍ എത്തുന്നുണ്ട്. ഇത്തവണയും സാറ കോണര്‍ എന്ന കഥാപാത്രമായിട്ടാണ് തന്നെ ലിന്‍ഡ ഹാമില്‍ട്ടണ്‍ എത്തുന്നത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ടീസറുകളിലെല്ലാം തന്നെ നടി തിളങ്ങിയിരുന്നു. ടിം മില്ലറാണ് ഇത്തവണ ടെര്‍മിനേറ്റര്‍ സംവിധാനം ചെയ്തിരിക്കുന്നത്.

2017ല്‍ കര്‍വേച്വര്‍ എന്ന ചിത്രമായിരുന്നു ലിന്‍ഡ ഹാമില്‍ട്ടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് നടി വീണ്ടും തിരിച്ചെത്തുന്നത്. ടെര്‍മിനേറ്ററിന്റെതായി മുന്‍പ് പുറത്തിറങ്ങിയ എല്ലാ ഭാഗങ്ങളിലും ലിന്‍ഡ ഹാമില്‍ടണും അഭിനയിച്ചിരുന്നു. പുതിയ സിനിമയിലൂടെ വലിയ തിരിച്ചുവരവിനായിട്ടാണ് നടി ഒരുങ്ങുന്നത്. 1982ല്‍ പുറത്തിറങ്ങിയ ടാഗ് ദ അസാസിനേഷന്‍ ഗെയിം ആണ് ലിന്‍ഡ ഹാമില്‍ടണ്‍ ആദ്യമായി അഭിനയിച്ച ചിത്രം.


Click it and Unblock the Notifications