ആഷ്‍ലി ലിന്റ്സെയുടെ സഹോദരി?
ആഷ്‍ലി കഫ്‍മാന്‍ ലിന്റ്സെ ലോഹന്റെ സഹോദരിയാണോ എന്ന വിവാദം ചൂടുപിടിക്കുകയാണ് ഹോളിവുഡില്‍.
ലിന്റ്സെയുടെ പിതാവ് മൈക്കേല്‍ ലോഹന്റെ മകളാണ് ഈ പതിമൂന്നുകാരിയെന്ന് ആഷ്‍ലിയുടെ മാതാവ് ക്രിസ്റ്റി കഫ്‍മാന്‍ അവകാശപ്പെടുന്നു.
ആദ്യം മൈക്കേല്‍ ലോഹന്‍ ഇത് അംഗീകരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം പിന്നീട് നിഷേധിച്ചു. പൈതൃകം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാറാണെന്നും തന്റെ മകളാണ് ആഷ്‍ലിയെന്ന് തെളിഞ്ഞാല്‍ അവളെ സ്വീകരിക്കാമെന്നുമാണ് മൈക്കേല്‍ ഇപ്പോള്‍ പറയുന്നത്.
ഹോളിവുഡിലെ ഗോസിപ്പ് മാസികയായ ഇന്‍ ടച്ച് വീക്കിലി ആഷ്‍ലിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ ഇവള്‍ക്ക് ലിന്റ്സെയുമായ ചില സാമ്യങ്ങള്‍ ഉണ്ടെന്ന് മൈക്കേല്‍ ലോഹന്‍ നിരീക്ഷിക്കുന്നു. എന്നാലും തന്റെ മകളാണോയെന്ന കാര്യം ഉറപ്പിച്ച് അദ്ദേഹം പറയുന്നില്ല.


Click it and Unblock the Notifications