»   » ലിന്‍ഡ്‍സെ ലോഹന്റെ നൃത്തം നിശാക്ലബ്ബില്‍

ലിന്‍ഡ്‍സെ ലോഹന്റെ നൃത്തം നിശാക്ലബ്ബില്‍

Subscribe to Filmibeat Malayalam
Lindsay Lohan
നടിയുടെ താലപ്പൊലിമ പോയങ്കിലും ഇനിയും ലിന്‍ഡ്‍സെ ലോഹന്‍ വിടാന്‍ ഒരുക്കമില്ല. വാരാന്ത്യത്തില്‍ നടക്കുന്ന ഒരു പാര്‍ട്ടിയില്‍ നര്‍ത്തകിയുടേയും ആതിഥേയയുടേയും വേഷം കെട്ടുകയാണ് ലിന്‍ഡ്‌സെ ലോഹന്.
പുതുവര്‍ഷം പുലര്‍ന്നതിന് ശേഷം ലിന്‍ഡ്‌സെ ലോഹന് ഒരു അഭിനയകരാറും തടഞ്ഞിട്ടില്ല. പിന്നെ എന്ത് മാര്‍ഗ്ഗം. എന്തെങ്കിലും തരികിട കാണിച്ച് അന്തിപ്പത്രങ്ങളിലും ഗോസിപ്പ് സൈറ്റുകളിലും നിറഞ്ഞ് നിന്നില്ലെങ്കില്‍ കാര്യം കുഴപ്പത്തിലാവും. കഴിഞ്ഞ വര്‍ഷം സെക്സ് ടേപ്പും സ്വവര്‍ഗ പ്രണയവും ഒക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാനായി. അതിനിടെ ലൈംഗികതയ്ക്ക് അടിമപ്പെട്ട സ്ത്രീയായി അഭിനയിച്ചത് ലിന്‍ഡ്‌സെയുടെ മൂല്യം കൂട്ടുകയും ചെയ്തു.

എന്നാല്‍ വെറും 25 ഡോളര്‍ ടിക്കറ്റ് വച്ച് നടത്തുന്ന പാര്‍ട്ടിയില്‍ ആടാന്‍ വിഷമില്ലാതല്ല. പക്ഷേ വേറെ പണിവേണ്ടേ.. എന്തായാലും ടിക്കറ്റ് എടുക്കുന്നവന് ചാകര നഷ്ടമാവില്ലെന്ന് കരുതാം. ഒന്നുമില്ലെങ്കിലും ഒരിയ്ക്കല്‍ സ്ക്രീനിലും മാസികകളിലും നിറഞ്ഞ് നിന്ന മാദക തിടമ്പിനെ അടുത്ത് കാണാമല്ലൊ. ചിലപ്പോള്‍ ഒന്നിച്ച് നൃത്തം ചവിട്ടാന്‍ ഒരവസരവും കിട്ടിയെന്ന് വരും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam