»   » വെറും ബിക്കിനിയില്‍ ലൊറൈന്‍ നിക്കല്‍സന്‍

വെറും ബിക്കിനിയില്‍ ലൊറൈന്‍ നിക്കല്‍സന്‍

Posted By:
Subscribe to Filmibeat Malayalam
Lorraine Nicholson
ഹോളിവുഡിലെ പ്രഗത്ഭന്‍ ജാക്ക് നിക്കല്‍സന്റെ മകള്‍ ലൊറൈന്‍ നിക്കല്‍സന്‍ ഇതാ വെറും ബിക്ക്നിയില്‍. 'സോള്‍ സര്‍ഫര്‍' എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് ലൊറൈന്‍ ബിക്ക്നിയില്‍ ഹവായ് കടല്‍തീരത്തെ കാണികളെ കണ്‍ കുളിര്‍പ്പിച്ചത്.

അത് ലോകത്തിന് കാണിച്ച് കൊടുത്തില്ലെങ്കില്‍ വലിയ പാതകമല്ലേ എന്ന് കരുതി പാപ്പരാസികളും പിന്നാലേ കൂടി. പുറം വസ്ത്രം മാറ്റുന്നതും ഒടുവില്‍ മഞ്ഞയും വെള്ളയും നിറത്തിലെ ബിക്ക്നിയില്‍ മേനിഅഴക് മണല്‍തരികള്‍ക്ക് പുളകമാകുന്നതും അവര്‍ ഒപ്പി എടുത്തു. പിന്നെ അത് ഇന്റര്‍നെറ്റിലെ ഹോളിവുഡ് ഗോസിപ്പ് സൈറ്റുകളിലെത്താന്‍ അധികം സമയം വേണ്ടി വന്നില്ല.

സ്രാവിന്റെ ആക്രമണത്തില്‍ കൈ നഷ്ടപ്പെട്ട ബഥനി ഹാമില്‍ട്ടന്‍ എന്ന ബീച്ച് സര്‍ഫറുടെ (തിരയാട്ടം) ജീവിത കഥ പറയുന്നതാണ് 'സോള്‍ സര്‍ഫര്‍' എന്ന ചലച്ചിത്രം. ആറ് വര്‍ഷത്തിന് മുമ്പ് കുവായ് എന്ന ദ്വീപിലെ തീരത്ത് തിരയാട്ടത്തിനിടയില്‍ (സര്‍ഫിംഗ്) ആയിരുന്നു സംഭവം. ഒരു കൈയില്ലാതെ ബഥനി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.

ഇതില്‍ ബഥനിയുടെ കൂട്ടുകാരിയായ അലാന ബ്ലാങ്കാര്‍ഡിന്റെ വേഷമാണ് ലൊറൈന്‍ ചെയ്യുന്നത്. അന്നാ സോഫി റോബ് ആണ് ബഥനിയുടെ വേഷം അഭിനയിയ്ക്കുന്നത്. ബഥനി സ്രാവിന്റെ ആക്രമണത്തിന് ഇരയാവുമ്പോള്‍ അലാനയും ഒപ്പമുണ്ടായിരുന്നു.

ചില സിനിമകളില്‍ ചെറു വേഷം ചെയ്യാന്‍ മാത്രമേ ലോറൈന് ഇതുവരെ കഴിഞ്ഞിട്ടുള്ളു. 2006 ലാണ് ടീന്‍ വോഗ് എന്ന മാസികയിലെ അഭിമുഖത്തില്‍ തന്റെ അഭിനയ താല്പര്യം ലൊറൈന്‍ ആദ്യമായി വെളിപ്പെടുത്തിയത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam