എന്റെ ശരീരത്തിന് കൊറോണയെ തടയാനുളള കഴിവുണ്ട്! പുറത്തിറങ്ങി കോവിഡ് വായു ശ്വസിക്കണമെന്ന് മഡോണ

By Midhun Raj

ലോകമെമ്പാടുമായി നിരവധി ആരാധകരുളള പോപ് ഗായികയാണ് മഡോണ. ലോകം കൊറോണ ഭീതിയിലിരിക്കെ മഡോണയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് തരംഗമായി മാറിയിരിക്കുകയാണ്. കൊറോണയെ പ്രതിരോധിക്കാനുളള ആന്റി ബോഡി തന്റെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നാണ് ഗായിക പറഞ്ഞത്. കഴിഞ്ഞ ദിവസം മഡോണയുടെ ശരീരത്തില്‍ കൊറോണ വൈറസ് പരിശോധന നടത്തിയിരുന്നു.

madona

പിന്നാലെയാണ് വൈറസിനെ പ്രതിരോധിക്കാനുളള ആന്റിബോഡി തന്റെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നാണ് ഗായിക പറഞ്ഞത്. കാര്‍ എടുത്ത് പുറത്തുപോവാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും കാറിലെ ഗ്ലാസ് വിന്റോ തുറന്നിട്ട് കോവിഡ് 19 നിറഞ്ഞ ശുദ്ധ വായു ശ്വസിക്കുമെന്നും ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ മഡോണ പറഞ്ഞു. കൊറോണ വൈറസ് പരിശോധനയുമായി ബന്ധപ്പെട്ട സിഡിസി ടെസ്റ്റാണ് മഡോണയുടെ ശരീരത്തില്‍ നടത്തിയത്.

വൈറസിനെ പ്രതിരോധിക്കാന്‍ കെല്‍പ്പുളള വസ്തുക്കള്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടോ എന്നറിയാനാണ് ഈ ടെസ്റ്റ് നടത്തുന്നത്. എന്നാല്‍ ഈ ദോഷ വസ്തുക്കളുടെ സൂചന പ്രതിരോധ ശേഷിയുണ്ടെന്നതാണോ എന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. കോവിഡ് 19 എല്ലാവരെയും തുല്യരാക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുന്നുവെന്ന് മഡോണ നേരത്തെ പറഞ്ഞിരുന്നു. വൈറസിന് മുഖം നോട്ടമില്ലെന്നും പതിനായിരകണക്കിന് ജീവനുകള്‍ എടുത്ത കോവിഡ്, വിവേചനങ്ങള്‍ ഇല്ലാതാക്കുന്നുവെന്നും ഗായിക പറഞ്ഞിരുന്നു.

റോസാപൂവ് ഇതളുകള്‍ വിതറിയ ബാത്ത് ടബ്ബില്‍ ഇരുന്നുകൊണ്ടാണ് മഡോണ മുന്‍പ് വൈറസ് ബാധയെക്കുറിച്ച് അവബോധം പകര്‍ന്നത്. ബാത്ത് ടബ്ബിനു ചുറ്റും മെഴുകുതിരിയും വെച്ചിരുന്നു താരം. പിയാനോ ശബ്ദത്തിന്റെ പശ്ചാത്തലത്തിലാണ് മഡോണ അന്ന് സംസാരിച്ചത്. അന്ന് കോവിഡ് 19ന് വിവേചനങ്ങളില്ല എന്ന് അടിക്കുറിപ്പോടെയായിരുന്നു മഡോണ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. മഡോണയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

Read more about: coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X