»   » കോണ്‍ജറിങ് 2 കാണുന്നതിനിടെ മരിച്ചയാളുടെ മൃതദേഹം കാണാനില്ലന്നോ?

കോണ്‍ജറിങ് 2 കാണുന്നതിനിടെ മരിച്ചയാളുടെ മൃതദേഹം കാണാനില്ലന്നോ?

Posted By: Sanviya
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസം ഹോളിവുഡ് ചിത്രം കോണ്‍ജറിങ് 2 കാണുന്നതിനിടെ മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിലെ ബാലസുബ്രമണ്യാര്‍ തിയേറ്ററില്‍  വച്ചായിരുന്നു സംഭവം. എന്നാലിപ്പോള്‍ മരിച്ചയാളുടെ മൃതദേഹം കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍.

മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് കൊണ്ടു പോകുന്ന സമയത്താണ് കാണാതായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മരിച്ചയാളുടെ സുഹൃത്തിനെയും കാണാനില്ല. ഹൃദയാഘാതമായിരുന്നു മരണ കാരണമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇപ്പോഴും മരണം കാരണം വ്യക്തമായിട്ടില്ല.

കോണ്‍ജറിങ് 2 കാണുന്നതിനിടെ മരിച്ചയാളുടെ മൃതദേഹം കാണാനില്ലന്നോ?

തമിഴ്‌നാട് തിരുവണ്ണാമലൈയിലെ ആശ്രമ നിവാസിയായ ഇയാള്‍ ആന്ധ്ര പ്രദേശ് സ്വദേശിയാണ്. മരിച്ച വ്യക്തിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു.

കോണ്‍ജറിങ് 2 കാണുന്നതിനിടെ മരിച്ചയാളുടെ മൃതദേഹം കാണാനില്ലന്നോ?

ജയിംസ് വാന്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ കോണ്‍ജറിങിന്റെ രണ്ടാം ഭാഗമാണ് ചിത്രം. ജൂണ്‍ 10നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

കോണ്‍ജറിങ് 2 കാണുന്നതിനിടെ മരിച്ചയാളുടെ മൃതദേഹം കാണാനില്ലന്നോ?

നിലവില്‍ തിയേറ്ററിലെത്തിയ ബോളിവുഡ് ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് കളക്ഷനുകളെ കടത്തി വെട്ടിയാണ് കോണ്‍ജറിങ് മുന്നേറുന്നത്.

കോണ്‍ജറിങ് 2 കാണുന്നതിനിടെ മരിച്ചയാളുടെ മൃതദേഹം കാണാനില്ലന്നോ?

നേരത്തെ ഇറങ്ങിയ ഹോളിവുഡ് ചിത്രം ജംഗിള്‍ബുക്കിനും തിയേറ്ററുകളില്‍ മികച്ച പ്രതികരണമായിരുന്നു.

English summary
Man dies watching horror film before his body goes missing.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam